News

ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ വീല്‍ചെയറും തിസീസും വില്‍പ്പനയ്ക്ക്

അന്തരിച്ച വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ ഹൈടെക്ക് വീല്‍ചെയറും അദ്ദേഹത്തിന്റെ പി.എച്ച്.ഡി തിസീസും ലേലത്തിന്. ലണ്ടന്‍ ആസ്ഥാനമായ ക്രിസ്റ്റീസ് എന്ന ലേല സ്ഥാപനമാണ് ഈ വിവരം പുറത്തുവിട്ടത്.

1965 ലെ പി.എച്ച്.ഡി തിസീസിന്റെ അഞ്ച് കോപ്പികള്‍ക്ക് പുറമേ, മറ്റ് ശാസ്ത്രസംബന്ധിയായ രേഖകളും വില്പനക്ക് വെച്ചിടുണ്ട്. ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം പൗണ്ടുവരെയാണ് ഇവക്ക് വില നിശ്ചയിച്ചിരിക്കുന്നത്.

പി.എച്ച്.ഡി തിസീസില്‍ സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ കൈയൊപ്പുണ്ട്. അസുഖബാധിതനായ അദ്ദേഹം വിറക്കുന്ന കൈകള്‍ കൊണ്ട് ഇട്ട ഒപ്പ് വഴുതിപ്പോയതുപോലെയുണ്ട്.

വീല്‍ചെയറിന് 10,000 – 150000 പൗണ്ടാണ് വിലയിട്ടിരിക്കുന്നതെന്നും ക്രിസ്റ്റീസ് അധികൃതര്‍ സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇതില്‍ നിന്നു കിട്ടുന്ന പണം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും. ഒക്ടോബര്‍ 31നാണ് ലേലം തുടങ്ങുക.