News

റെയില്‍വേ എസി കോച്ചുകളിലെ കര്‍ട്ടന്‍ ഒഴിവാക്കുന്നു

എസി കൊച്ചുകളില്‍ യാത്രക്കാരുടെ ക്യുബിക്കിളുകള്‍ തമ്മില്‍ മറച്ചിരുന്ന കര്‍ട്ടന്‍ റെയില്‍വെ ഒഴിവാക്കുന്നു.

എസി 2 ടയര്‍ കോച്ചുകളിലുള്ള കര്‍ട്ടനുകളാണ് ഒഴിവാക്കുന്നത്. വൃത്തിയായി സൂക്ഷിക്കാന്‍ കഴിയാത്തതിനാലാണ് കര്‍ട്ടനുകള്‍ ഒഴിവാക്കുന്നതെന്നാണ് വിശദീകരണം.

ഭക്ഷണം കഴിച്ച് കൈതുടയ്ക്കുന്നതിനും ഷൂ വൃത്തിയാക്കുന്നതും യാത്രക്കാര്‍ കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നതായാണ് പരാതി. പുതിയ കര്‍ട്ടന്‍ ഇടുമ്പോഴേയ്ക്കും വൃത്തികേടാക്കുന്നതായി റെയില്‍വെ പറയുന്നു.

സാധാരണ മാസത്തിലൊരിക്കലാണ് റെയില്‍വെ എസി കോച്ചുകളിലെ കര്‍ട്ടന്‍ മാറ്റുന്നത്. ഈമാസം അവസാനത്തോടെ കര്‍ട്ടന്‍ ഒഴിവാക്കുന്നകാര്യത്തില്‍ അന്തിമതീരുമാനമെടുത്തേക്കും.

യാത്രക്കാരുടെ സ്വകാര്യത പരിഗണിച്ച് 2009 ലാണ് എസി കോച്ചുകളില്‍ റെയര്‍വെ കര്‍ട്ടന്‍ ഉപയോഗിച്ചുതുടങ്ങിയത്. 2014ല്‍ തീപ്പിടുത്തമുണ്ടായതിനെതുടര്‍ന്ന് എസി 3 ടയര്‍ കോച്ചുകളില്‍നിന്ന് കര്‍ട്ടന്‍ ഒഴിവാക്കിയിരുന്നു.