News

ട്രെയിന്‍ യാത്രയ്ക്കുള്ള വിവരങ്ങള്‍ അറിയാന്‍ ‘ആസ്‌ക് ദിശ’യുമായി റെയില്‍വേ

ട്രെയിന്‍ യാത്രക്കാരെ സഹായിക്കുന്നതിനായി റെയില്‍വേ ചാറ്റ്‌ബോട്ട് പുറത്തിറക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് സഹായത്തോടെയാണ് ഐആര്‍സിടിസിയുടെ ചാറ്റ്‌ബോട്ട് പ്രവര്‍ത്തിക്കുക. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആസ്‌ക് ദിശയില്‍ മറുപടി കാലതാമസമില്ലാതെ ലഭ്യമാക്കുമെന്നും ഐആര്‍സിടിസി പറയുന്നു.

ഐആര്‍സിടിസിയുടെ സേവനങ്ങള്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമായ രീതിയില്‍ ലഭ്യമാക്കാനാണ് ചാറ്റ്‌ബോട്ട് പുറത്തിറക്കിയത്. ടിക്കറ്റ് ബുക്കിംങ്, കാറ്ററിംങ് സര്‍വ്വീസുകള്‍, മറ്റ് സേവനങ്ങള്‍ തുടങ്ങി യാത്രാസംബന്ധമായ എല്ലാ ചോദ്യങ്ങള്‍ക്കും ആസ്‌ക് ദിശ മറുപടി തരും.

ചാറ്റ് വഴി സഹായം വാഗ്ദാനം ചെയ്യുന്ന ആദ്യ സര്‍ക്കാര്‍ കോര്‍പറേഷനായി ഇതോടെ ഇന്ത്യന്‍ റെയില്‍വേ മാറി. ബംഗലുരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കോ റോവര്‍ കമ്പനിയും ഐആര്‍സിടിസിയും ചേര്‍ന്നാണ് ചാറ്റ് ബോട്ട് വികസിപ്പിച്ചെടുത്തത്.

ഉപയോക്താക്കളോട് ഇന്റര്‍നെറ്റിലൂടെ സംവദിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കി വച്ചിട്ടുള്ള പ്രോഗ്രാമുകളാണ് ചാറ്റ് ബോട്ടുകള്