Alerts

ചുഴലിക്കാറ്റ്; ഗോവന്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

ആന്ധ്രയിലും ഒഡീഷയിലും നാശം വിതച്ച തിത്‌ലി കൊടുങ്കാറ്റിൽ ഗോവയിൽ ജാഗ്രത നിർദേശം നൽകി. ഗോവൻ തീരത്ത് വിനോദ സഞ്ചാരത്തിന് എത്തിയവർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ന്യൂനമർദവും ചുഴലിക്കാറ്റും കാരണം ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാലാണ് ടൂറിസം വകുപ്പ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. കടലിൽ ഇറങ്ങുന്നതിനും നിയന്ത്രണമുണ്ട്. ഞായറാഴ്ച വരെയാണ് ജാഗ്രത നിർദേശം നല്കിയിരിക്കുന്നത്.

തിത്‌ലി ചുഴലിക്കാറ്റിനെ തുടർന്ന് ഒഡീഷയിലെ 18 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മൂന്ന് ലക്ഷത്തിലധികം പേരെ മാറ്റി പാർപ്പിച്ചു. ഒഡീഷയിലെ ഗഞ്ചം, ഗജപതി ജില്ലകളിലാണ് കൂടുതൽ നാശനഷ്ടം ഉണ്ടായിരിക്കുന്നത്. ആന്ധ്രയിലെ ശ്രീകാകുളത്തും ചുഴലിക്കാറ്റ് നാശം വിതച്ചു. ആന്ധ്രയ്ക്കും ഒഡീഷയ്ക്കും ഇടയിലുള്ള ട്രെയ്‌ൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.