Kerala

പപ്പടവട വീണ്ടും തുറന്നു; നന്മമരം ഇനിയില്ല

അപ്രതീക്ഷിത ഗുണ്ടാ അക്രമണത്തിന് ശേഷം പപ്പടവടയുടെ ഉടമ മിനു പൗളീന്‍ ടൂറിസം ന്യൂസ് ലൈവിനോട് സംസാരിക്കുന്നു


അക്രമികള്‍ അടിച്ചുതകര്‍ത്ത കലൂരിലെ പപ്പടവട ഇന്നലെ വീണ്ടും തുറന്നു. 2013 ജനുവരിയില്‍ എറണാകുളം എം ജി റോഡില്‍ ഷേണായീസ് ജംഗ്ഷനടുത്താണ് മിനു പൗളീന്‍ പപ്പടവട തുറക്കുന്നത്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ അതേ രുചി മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കിയാല്‍ എന്തെന്ന് തോന്നലില്‍ നിന്നാണ് മിനു സ്വന്തമായി ഒരു റെസ്റ്റോറന്റിനെക്കുറിച്ച് ചിന്തിക്കുന്നത്.

കൊച്ചി സ്വദേശിനായ മിനു ബാങ്ക് ജോലി ഉപേക്ഷിച്ചാണ് സംരംഭകയാകുന്നത്. നാലുമണി പലഹാരങ്ങളുടെ ഇതര ഭക്ഷ്യവിഭവങ്ങളുടെ നല്ല രുചികളെ ഓര്‍മിപ്പിക്കുന്ന പപ്പടവട എന്ന മോഡണ്‍ ഭക്ഷണശാലയ്ക്ക് തുടക്കമിട്ടത്.

പപ്പടവട, വട, കൊഴുക്കട്ട, ബജി, വല്‍സന്‍, സുഖിയന്‍ തുടങ്ങിയ നാടന്‍ വിഭവങ്ങളുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന നല്ല രുചികള്‍ അവതരിപ്പിച്ച് പപ്പടവട ജനമനസ്സുകളില്‍ ഇടം നേടി. പഴങ്കഞ്ഞിയായരുന്ന അന്നത്തെ കടയിലെ ഹൈലൈറ്റ് ഡിഷ്.


തുടര്‍ന്ന് 2016ല്‍ പപ്പടവടയുടെ രണ്ടാമത്തെ ശാഖ കലൂര്‍ ബസ് സ്റ്റാന്‍ഡിന്റെ സമീപത്ത് തുടങ്ങി. നാടന്‍ ഇലയൂണും തനത് കേരള കറിക്കൂട്ടുകള്‍ വിളമ്പുന്ന ഭക്ഷണശാല അതിവേഗത്തില്‍ തന്നെ ജനമനസ്സുകളില്‍ ഇടം നേടി.

ഭക്ഷണശാലയ്ക്കപ്പുറം വഴിയില്‍ വിശന്നിരിക്കുന്നവര്‍ക്ക് സൗജന്യ ഭക്ഷണ നല്‍കുന്ന റഫ്രജിറേറ്റര്‍ സ്ഥാപിച്ചു. നന്മമരം എന്ന പേര് അവര്‍ ആ റഫര്‍ജിറേറ്റനിന് നല്‍കി.
എന്നാല്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി കലൂരിലെ റെസ്റ്റോറന്റിന്‍െ നേരെ ഗുണ്ടകള്‍ ആക്രമണം ഉണ്ടായി. ഇത് രണ്ടാം തവണെയാണ് റെസ്റ്റോറന്റിന്റെ നേരെ ആക്രമണം ഉണ്ടാകുന്നത്.

മിനുവിന്റെ പപ്പടവട അക്രമികള്‍ തകര്‍ക്കുന്ന വീഡിയോ:

 

രണ്ടാം തവണയും അക്രമണം ഉണ്ടായ സാഹചര്യത്തില്‍ സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ നന്മനരം ഉപേക്ഷിക്കുയാണ് എന്ന മിനു പൗളീന്‍ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. വളരെ വേദനയോടെയാണ് ഈ തീരുമാനത്തില്‍ എത്തുന്നത്. നന്മനരം വേദനിക്കുന്നവരുടെ സ്മാരകമായി പപ്പടവടയ്ക്ക് പിന്നില്‍ സ്മാരകായി സൂക്ഷിക്കുമെന്ന് മിനു പറഞ്ഞു.

കൊച്ചിയില്‍ എത്തിയിരുന്ന വിദേശ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായിരുന്നു പപ്പടവട. കേരളത്തിന്റെ തനത് വിഭവങ്ങള്‍ക്ക് പുറമെ നാടന്‍ പലഹാരങ്ങളും, പഴയ സിനിമാ ഗാനങ്ങളും നിറഞ്ഞ ഇടമായിരുന്നു പപ്പടവട.

ലൈവ് മീന്‍ എന്ന മറ്റൊരു പദ്ധതിയും അവിടെ ഉണ്ടായിരുന്നു. ഭക്ഷണശാലയില്‍ എത്തുന്നവര്‍ അവര്‍ക്കിഷ്ടമുള്ള മത്സ്യത്തിനെ തിരഞ്ഞെടുത്ത് അവരുടെ മുന്നില്‍ വെച്ച് തന്നെ പാകം ചെയ്തു നല്‍കുന്ന രീതിയായിരുന്നു ഇത്.

അപ്രതീക്ഷിതമായിരുന്നു അക്രമണം അതു കൊണ്ട് ഇനി എന്ത് എന്ന് ആശങ്കയിലാണ് ഞാന്‍. എന്തു തന്നെയായലും തളരില്ല മുന്നോട്ട് തന്നെ പോകും. ഉയര്‍ച്ചയിലും താഴ്ച്ചയിലും കൂടെ നിന്നവരെ ഞാന്‍ മനസ്സിലാക്കി. പപ്പടവട വീണ്ടും പഴയരീതിലേക്ക് എത്തിക്കുമെന്നും മിനു ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു.