Kerala

കുറഞ്ഞ ചിലവില്‍ ഇന്ത്യ കാണാന്‍ അവസരമൊരുക്കി സ്വപ്‌നതീരം

മുഴപ്പിലങ്ങാട് സഹകരണ ബാങ്കിന്റെ ടൂറിസം ശാഖയായ സ്വപ്നതീരം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ രാജ്യത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര സംഘടിപ്പിക്കുന്നു.

രാജസ്ഥാന്‍യാത്രയില്‍ ജോധ്പുര്‍, മെഹ്‌റാഗഞ്ച കോട്ട, ഉമൈദ് ഭവന്‍ കൊട്ടാരം, ഗോള്‍ഡന്‍ ഫോര്‍ട്ട്, സാം മരുഭൂമി, കല്‍ബെലിയ ഡാന്‍സ്, ഉദയപുര്‍, അജ്മീര്‍ ദര്‍ഗ, പുഷ്‌കര്‍ തടാകം, ജയ്‌സാല്‍മീര്‍, ലോസ്റ്റ് വില്ലേജ്, ജയ്പുര്‍, ഹവായ് മഹല്‍, ജല്‍ മഹല്‍, അമ്പര്‍കോട്ട, ജന്ദര്‍മന്ദര്‍, സിറ്റി പാലസ്, സെന്‍ട്രല്‍ മ്യൂസിയം എന്നിവ കാണാനവസരമുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. 26,000 രൂപയാണ് ചാര്‍ജ്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, മേഘാലയ യാത്ര നവംബര്‍ 24ന് ആരംഭിക്കും. എലഫന്റ് ഫോള്‍സ്, മൗസ്മായ് കേവ്‌സ്, ചിറാപുഞ്ചി, മൗളിങ്നോഗ്, ലിവിങ് റൂട്ട് ബ്രിഡ്ജ്, ഷില്ലോങ്, കാസിരംഗ നാഷണല്‍ പാര്‍ക്ക്, കാമഖ്യ ക്ഷേത്രം, ഉമാനന്ദക്ഷേത്രം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. 28,000 രൂപയാണ് ചാര്‍ജ്.

നവംബര്‍ 30ന് ആരംഭിക്കുന്ന യാത്രയില്‍ ഇന്ത്യാ – ചൈന അതിര്‍ത്തിയായ നാഥുലയും സിക്കിമും സന്ദര്‍ശിക്കും. 25,000 രൂപയാണ് ചാര്‍ജ്. ഡിസംബര്‍ 24ന് ആഗ്ര, ഡല്‍ഹി, അമൃത്‌സര്‍ യാത്ര പുറപ്പെടും. താജ്മഹല്‍, ആഗ്രകോട്ട, അക്ഷര്‍ധാം ക്ഷേത്രം, രാജ്ഘട്ട്, കുത്തബ് മിനാര്‍, ലോട്ടസ് ടെമ്പിള്‍ , ഇന്ത്യാ ഗേറ്റ്, തീന്‍ മൂര്‍ത്തി ഭവന്‍, ജാലിയന്‍ വാലാബാഗ് സ്മാരകം, ഗോള്‍ഡന്‍ ടെമ്പിള്‍, വാഗാ ബോര്‍ഡറിലെ പരേഡ് എന്നിവ കാണും. 12,000 രൂപയാണ് ചാര്‍ജ്.

ഹിമാചല്‍ താഴ്വരകളിലൂടെ വശ്യസൗന്ദര്യം നുകരാനുള്ള യാത്ര ഡിസംബര്‍ 21ന് ആരംഭിക്കും. മണാലി, റോത്താങ് പാസ്, ഷിംല, കുളു, വൈഷ്‌ണോദേവിക്ഷേത്രം, ഹെറിറ്റേജ് ട്രെയിന്‍യാത്ര ഉള്‍പ്പെടെയുള്ള പാക്കേജിന് 15,000 രൂപയാണ് ചാര്‍ജ്.ഡിസംബര്‍ 22ന് പുറപ്പെടുന്ന ഹൈദരാബാദ് യാത്രയ്ക്ക് 9,500 രൂപയാണ്.

ട്രെയിന്‍ / വിമാന ടിക്കറ്റുകള്‍, യാത്ര താമസം, ഭക്ഷണം, മലയാളി ടൂര്‍ മാനേജരുടെ സേവനം ഉള്‍പ്പെടെയാണ് പാക്കേജുകള്‍. ഫോണ്‍ 9072669901, 9072669902, 9072669905 , 9072669907, 04972 831875.