News

മഹാത്മ ഗാന്ധിയുടെ ഇമോജിയുമായി ട്വിറ്റര്‍

മഹാത്മ ഗാന്ധിയുടെ ഇമോജിയുമായി ട്വിറ്റര്‍. ഇന്ത്യയുടെ രാഷ്ട്രപിതാവ്
മഹാത്മാ ഗാന്ധിയുടെ 150ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക ഗാന്ധി ഇമോജി അവതരിപ്പിച്ചത്. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് മുതല്‍ ഒരാഴ്ചയോളം ഗാന്ധി ഇമോജി ട്വിറ്ററില്‍ ലഭ്യമാവും.

#GandhiJayanti, #MahatmaGandhi, #MKGandhi, #BapuAt150, #MyGandhigiri, #NexusOfGood, #MahatmaAt150, #गाँधीजयंती, #ગાંધીજયંતિ എന്നീ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുമ്പോഴാണ് ഇമോജി പ്രത്യക്ഷമാവുക. ട്വിറ്റര്‍ ലോഗോയുടെ തന്നെ നീല, വെള്ള നിറങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചിത്രമാണ് ഇമോജിയായി ലഭിക്കുക.

വിശേഷ ദിവസങ്ങളില്‍ ഇത് ആദ്യമായല്ല ട്വിറ്റര്‍ പ്രത്യേക ഇമോജികള്‍ ഉപയോഗിക്കുന്നത്. മുമ്പ് ദീപാവലി, ഗണേശ ചതുര്‍ഥി, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ഡേ, അന്താരാഷ്ട്ര യോഗാ ദിനം, അംബേദ്കര്‍ ജയന്തി തുടങ്ങിയവയ്ക്കെല്ലാം ട്വിറ്റര്‍ പ്രത്യേകം ഇമോജികള്‍ അവതരിപ്പിച്ചിരുന്നു.