Places to See

അക്ഷരപ്രേമികള്‍ക്കായി ഒരിടം; ലിയുവാണ്‍ ലൈബ്രറി

പുസ്തക പ്രേമികളുടെ പറുദീസയാണ് ലിയുവാണ്‍ ലൈബ്രറി. ദിവസങ്ങള്‍ കഴിയും തോറും നൂറ്കണക്കിന് പുസ്തകപ്രേമികളാണ് ഇവിടേക്ക് എത്തുന്നത്. ബെയിജിങ്ങില്‍ ചെസ്‌നട്ട്, വാല്‍നട്ട്, പീച്ച് മരങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്ന ഒരു താഴ്‌വാരത്തിലാണ് ഈ ലൈബ്രറി സ്ഥിതി ചെയ്യുന്നത്. ഈ മരങ്ങളുടെയൊക്കെ തന്നെ ചില്ലകള്‍ കൊണ്ട് തന്നെയാണ് ലൈബ്രറി അലങ്കിരിച്ചിരിക്കുന്നത്.


2012ലാണ് ലൈബ്രറി പ്രവര്‍ത്തനം തുടങ്ങിയത്. അന്നുമുതല്‍ ഓരോ ആഴ്ചാവസാനവും നൂറുകണക്കിനു പേരെത്തുന്നു. മിക്കവരും എത്തുന്നത് ലൈബ്രറിയുടെ ഡിസൈനില്‍ ആകൃഷ്ടരായാണ്.

40 പേര്‍ക്കാണ് ഒരേ സമയം അകത്ത് നില്‍ക്കാനാവുക. വരിനിന്ന് വേണം അകത്ത് കയറാന്‍. ആഴ്ചാവസാനം മാത്രമേ ഈ ലൈബ്രറി തുറക്കൂ.മരം കൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങളിലിരുന്നും, നിലത്തിരുന്നുമൊക്കെ വായിക്കാം.

^

ഇപ്പോള്‍ അകത്ത് ചിത്രങ്ങളെടുക്കുന്നത് നിരോധിച്ചിരിക്കുകയാണ്. കാരണം, ചിലരൊക്കെ ചിത്രങ്ങളെടുക്കാനായി മാത്രം ഇവിടെ വരാറുണ്ടായിരുന്നു. അതിനായുള്ള വസ്ത്രങ്ങളില്‍ വരെ വരുമായിരുന്നു. അതുകൊണ്ടാണ് ചിത്രങ്ങളെടുക്കുന്നത് തടയുന്നതെന്നും ലൈബ്രറിയുടെ ഉടമ പറയുന്നു. മനോഹരമായ ചുറ്റുപാടില്‍ വായിക്കാനാഗ്രഹിക്കുന്നവര്‍ക്ക് അതിന് അവസരം നല്‍കുക മാത്രമാണ് ചെയ്യാനാഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു.