Kerala

കേരളത്തിന്‌ സഹായങ്ങള്‍ നല്‍കി എമ്മ പ്ലെയ്‌സനും സംഘവും മടങ്ങി

ഇന്ത്യയുടെ ആത്മാവിനെ തേടി ഇംഗ്ലണ്ടില്‍ നിന്നെത്തിയ എമ്മ പ്ലെയ്‌സനും സംഘവും സംസ്ഥാനത്തിന് കൈത്താങ്ങായി മാറി. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ഭംഗി ആസ്വദിക്കാനെത്തിയ സംഘം കാണുന്നത് പ്രളയം കവര്‍ന്ന നാടിന്റെ തിരിച്ചുവരവിനെയാണ്.


പിന്നെ മറിച്ചൊന്നും ചിന്തിച്ചില്ല. തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ മലയാളികള്‍ക്ക് നല്‍കണം. അതിനായി ഓട്ടോയില്‍ കയറുന്ന ഭഷ്യസാധനങ്ങള്‍ വാങ്ങി വിവിധ ഇടങ്ങില്‍ സൗജന്യമായി വിതരണം ആരംഭിച്ചു.

ഇംഗ്ലണ്ടില്‍ നിന്നെത്തിയ എമ്മ പ്ലെയ്‌സന്‍, മാതറിക് ജോണ്‍ എന്നിവരടങ്ങുന്ന നാല് സുഹൃത്തുക്കളാണ് ഇന്ത്യയിലെത്തിയത് ഓട്ടോ വാടകയ്ക്ക് എടുത്താണ് ഇവര്‍ പ്രധാനമായും നാട് ചുറ്റി കാണുന്നത്. അതീജീവനത്തിന്റെ പാതയില്‍ മുന്നേറുന്ന കേരളത്തിനെ ഇവര്‍ തങ്ങളാല്‍ ആവും വിധം സഹായിച്ചു.

സ്‌കൂളുകള്‍, വിവിധ ക്യാമ്പുകളിലെത്തിയ സംഘം കുട്ടികള്‍ക്കുള്ള പഠനോപകരങ്ങളും എത്തിച്ച് നല്‍കി. സ്വച്ഛതാ ഹി സേവയുടെ ഭാഗമായി നെടുംങ്കണ്ടം കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തിയ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും ഇവര്‍ പങ്കാളികളായി. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം പാടിയും ആടിയും ആശവിനിമയങ്ങള്‍ നടത്തിയാണ് ആറംഗ സംഘം മടങ്ങിയത്.