Places to See

സിനിമകളില്‍ നമ്മളെ വിസ്മയിപ്പിച്ച ഈ സ്ഥലത്താണ് മുകേഷ് അംബാനിയുടെ മകളുടെ വിവാഹം

മുകേഷ് അംബാനിയുടെയും, നിത അംബാനിയുടേയും മകള്‍ ഇഷ അംബാനിയുടെ വിവാഹം ആര്‍ഭാടമായി കഴിഞ്ഞ ദിവസം ഇറ്റലിയില്‍ കഴിഞ്ഞു. ആനന്ദ് പിരാമലുമായുള്ള ഇഷയുടെ വിവാഹനിശ്ചയത്തിന്റെ വേദിയാണ് എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ചത്. ഹോളിവുഡ് താരങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം തന്നെയാണ് അംബാനി മകളുടെ വിവാഹ നിശ്ചയത്തിന് തെരഞ്ഞെടുത്തത്. വേറെ ഏതുമല്ല, ഇറ്റലിയിലെ ലേക് കോമോ എന്ന റിസോര്‍ട്ട് ഏരിയയിലാണത്. അതിമനോഹരമായ വിന്റേജ് സ്‌റ്റൈല്‍ കെട്ടിടങ്ങളുടെ ഒരു കൂട്ടം തന്നെയാണ് അത്.

ലേക് കോമോയിലെ ‘വില്ല ഡിസ്റ്റെ’ എന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലിലായിരുന്നു ആഘോഷം. ആല്‍പ്‌സ് പര്‍വതമടിത്തട്ടില്‍ മനോഹരമായൊരു സ്ഥലം തന്നെയായിരുന്നു അത്. തടാകവും പൂക്കളും പച്ചവിരിച്ച പുല്‍ത്തകിടുകളുമായി അത് ലോകത്തിലെ തന്നെ റൊമാന്റിക് ഇടമായി നിലനില്‍ക്കുന്നു.

 

വിന്റേജ് സ്‌റ്റൈലിലാണ് വില്ല ഡിസ്റ്റേയും പണി കഴിപ്പിച്ചിരിക്കുന്നത്. 1568ല്‍ പണി കഴിപ്പിച്ച വില്ല ഡിസ്റ്റെയില്‍ ഒരു രാത്രി കഴിയാന്‍ നല്‍കേണ്ടത് എഴുപതിനായിരമോ അതിലധികമോ ആണ്. പതിനാറാം നൂറ്റാണ്ടിലെ ഏറ്റവും മനോഹരമായ നിര്‍മ്മിതികളിലൊന്നായാണ് ലേക് കോമോയുടെ തീരത്തുള്ള വിന്റേജ് നിര്‍മ്മിതികള്‍ അറിയപ്പെടുന്നത്. അതായത് നവോത്ഥാന കാലഘട്ടത്തിലെ മഹാത്തായ സൃഷ്ടികള്‍.

ഇറ്റലിയിലെ തന്നെ ഏറ്റവും മനോഹരമായ റൊമാന്റിക് സ്ഥലമെന്ന് പേരുകേട്ട ഇവിടെയാണ് ഹോളിവുഡ് താരങ്ങളായ ജോര്‍ജ്ജ് ക്ലൂണി, ജൂലിയ റോബര്‍ട്ട്‌സ്, അന്റോണിയോ ബണ്ടെറാസ്, ഡേവിഡ് ബെക്കാം, കാതറീന്‍ സെറ്റാ ജോണ്‍സ് എന്നിവരെല്ലാം ലേക് കോമോയുടെ തീരത്ത് വില്ല സ്വന്തമാക്കിയിരുന്നു.