Kerala

കേരളം സുരക്ഷിതം; പ്രളയശേഷം സഞ്ചാരികളുടെ വരവ് തുടങ്ങി

പ്രളയത്തിന് ശേഷം മാന്ദ്യത്തിലായ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ ഉണര്‍ത്താന്‍ കേരള ടൂറിസം വകുപ്പും ഹാറ്റ്‌സും.


ഗുജറാത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ മുപ്പതംഗ സംഘം കൊച്ചിയിലെത്തി. ഗുജറാത്തിലെ പത്രപ്രവര്‍ത്തകനായ ചാക്കര്‍ ബായി ഉള്‍പ്പെടെയുള്ള സംഘം ഡോക്ടര്‍ ത്രവേദിയുടെ നേതൃത്ത്വത്തിലാണ്  പള്ളുത്തുരിത്തിയിലെ  പാലയ്ക്കല്‍ ഹോംസ്റ്റേയിലെത്തിയത്.

പ്രളയത്തിന് ശേഷം മാന്ദ്യത്തിലായ സംസ്ഥാന വിനോദസഞ്ചാര മേഖലയുടെ തിരിച്ചുവരവിന്റെ ലക്ഷണമാണ് ടൂറിസ്റ്റ്‌ സംഘങ്ങളുടെ വരവെന്ന് അധികൃതര്‍ പറഞ്ഞു.
കൊച്ചിയിലെത്തിയ സംഘത്തിനെ ടൂറിസം ജോയിന്റ് ഡയറ്കടര്‍ നന്ദകുമാര്‍, ഇടുക്കി ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ എസ് ഷൈന്‍, സംസ്ഥാന ടൂറിസം ഉപദേശക സമിതിയംഗം എം പി ശിവദത്തന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്വീകരിച്ചു.

തുടര്‍ന്ന് സംഘം ഫോര്‍ട്ട് കൊച്ചിയിലും, കാലടിയിലെ വിവിധ പ്രദേശങ്ങളും സന്ദര്‍ശിച്ചു. കേരളം സുരക്ഷിതമാണെന്ന് സംഘത്തലവനായ ഡോക്ടര്‍ ത്രിവേദി പറഞ്ഞു.