Kerala

കേരളയും മാവേലിയും കൊച്ചുവേളിയില്‍നിന്ന്

കേരള, മാവേലി എക്‌സ്പ്രസുകള്‍ സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 15 വരെ പുറപ്പെടുന്നതും യാത്ര അവസാനിപ്പിക്കുന്നതും കൊച്ചുവേളിയില്‍നിന്നായിരിക്കും.

തിരുവനന്തപുരം സെന്‍ട്രലില്‍നിന്നു രാവിലെ 11.30-ന് പുറപ്പെടുന്ന കേരള എക്സ്പ്രസും വൈകീട്ട് 6.45-നു പുറപ്പെടുന്ന പ്രതിദിന തീവണ്ടികളായ മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസും കൊച്ചുവേളിയില്‍നിന്നായിരിക്കും പുറപ്പെടുക.

സാങ്കേതിക കാരണങ്ങളാലാണ് താത്കാലിക ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് റെയില്‍വേ അറിയിച്ചു.