Places to See

മെല്‍ബണ്‍; ലോകത്തില്‍ ഏറ്റവും താമസയോഗ്യമായ നഗരം

ലോകത്തില്‍ ഏറ്റവും താമസയോഗ്യമായ നഗരമായി ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയെ തിരഞ്ഞെടുത്തു. എക്കണോമിസ്റ്റ് ഇന്റലിജന്റ്‌സ് യൂണിറ്റ് നടത്തിയ സര്‍വ്വേയിലാണ് മെല്‍ബണിനെ പിന്തള്ളി വിയന്ന ആദ്യമായി ഒന്നാമത് എത്തിയത്.


140 നഗരങ്ങളെ പഠന വിധേയമാക്കിയതില്‍ നിന്നാണ് മികച്ച നഗരത്തെ തിരഞ്ഞെടുത്തത്. തുടര്‍ച്ചയായ ഏഴ് വര്‍ഷവും ഒന്നാം സ്ഥാനത്ത് മെല്‍ബണ്‍ ആയിരുന്നു. ഇക്കുറി മെല്‍ബണിലുണ്ടായ ഭീകരാക്രമണമാണ് റാങ്ക് ഇടിയാന്‍ കാരണം. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷം വലിയ കുറവുണ്ടായതോടെയാണ് വിയന്ന മെല്‍ബണിനെ മറികടന്നത്.

ജീവിക്കാന്‍ ഒട്ടും അനുയോജ്യമല്ലാത്ത നഗരം ദമാസ്‌കസാണ്. ധാക്ക, ലഗോസ്, നൈജീരിയ എന്നിവയാണ് പട്ടികയില്‍ അവസാനമുള്ള മറ്റ് നഗരങ്ങള്‍. ബാഗ്ദാദ്, കാബൂള്‍ തുടങ്ങിയ പ്രശ്‌നബാധിത നഗരങ്ങളെ സര്‍വ്വേയിലേക്ക് പരിഗണിച്ചിരുന്നില്ല.

”കുറച്ച് വര്‍ഷങ്ങളായി യൂറോപ്പിലെ പല മേഖലകളും തീവ്രവാദ ഭീഷണിയിലായിരുന്നു. എന്നാലിപ്പോള്‍ സ്ഥിതിഗതികള്‍ മാറി വന്നിരിക്കുകയാണ്. നീണ്ട വര്‍ഷത്തെ പോരാട്ടത്തിന് ശേഷമാണ് മെല്‍ബണിനെ പിന്തള്ളി വിയന്ന ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.” – എക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റ് പറഞ്ഞു.

ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ വിയന്നയും മെല്‍ബണും മുഴുവന്‍ പോയിന്റുകളും നേടിയിരുന്നു. പരിസ്ഥിതി-സാംസ്‌കാരിക മേഖലകളില്‍ മെല്‍ബണ്‍ മികച്ച സ്‌കോര്‍ നേടിയെങ്കിലും ഭീകരാക്രമണം മെല്‍ബണിന്റെ ഒന്നാം സ്ഥാനം നഷ്ടമാക്കുകയായിരുന്നു. 48-ാം റാങ്കാണ് ഈ വര്‍ഷം ലണ്ടന്‍ നേടിയത്.ജീവിത നിലവാരത്തിന്റെ കാര്യത്തിലും ലോകനഗരങ്ങളില്‍ മുന്നിലാണ് വിയന്ന.

ഒസാക്ക, കാല്‍ഗാരി, സിഡ്‌നി എന്നിവയാണ് ആദ്യ അഞ്ചില്‍ ഉള്ള മറ്റ് നഗരങ്ങള്‍. വലിയ നഗരങ്ങളിലും, ജനസംഖ്യ കൂടിയ പ്രദേശങ്ങളിലും കുറ്റകൃത്യങ്ങള്‍ കൂടുതലാണെന്ന് എക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റ് പറഞ്ഞു.

പ്രശസ്തമായ ബീച്ചുകളും, വൈന്‍ യാര്‍ഡുകളും, മനോഹരമായ കാഴ്ചകളുമുള്ള നഗരമാണ് വിയന്ന. ഇവിടുത്തെ പൊതുഗതാഗത സംവിധാനം വളരെ ചിലവ് കുറഞ്ഞതാണ്.

”വിയന്നയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം കുറവാണെന്നുള്ളതാണ് ഈ നേട്ടം കൈവരിക്കാന്‍ സാധ്യമായത്. യൂറോപ്പിലെ ഏറ്റവും സുരക്ഷിതമായ നഗരമാണ് ഇത്.” – സര്‍വ്വേ എഡിറ്ററായ റൊക്‌സാന സ്ലാവെച്ച്വ പറഞ്ഞു.