News

നവീകരണപാതയില്‍ റെയില്‍വേ; ട്രെയിനിനുള്ളില്‍ ഇനി വൈഫൈ

ഇന്ത്യന്‍ റെയില്‍വേ നവീകരണപാതയിലാണ്. കാലത്തിനനുസരിച്ചുളള മാറ്റങ്ങള്‍ വരുത്താനാണ് റെയില്‍വേ തയ്യാറെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് വൈഫൈ സംവിധാനം ഏര്‍പ്പെടുത്തിയത് ഇതിന്റെ ഭാഗമായാണ്. ഇതില്‍ നിന്നും കുറെകൂടി മുന്നേറാനാണ് റെയില്‍വേ ഇപ്പോള്‍ ശ്രമിക്കുന്നത്.

Photo Courtesy: smithsoniamag

പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമിടാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് നോര്‍ത്തേണ്‍ റെയിലവേയേയാണ്. റെയില്‍വേ സ്‌റ്റേഷന് പുറമേ ട്രെയിനുകളിലും വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ക്ക് തുടക്കമിടാനാണ് നോര്‍ത്തേണ്‍ റെയില്‍വേ ശ്രമം ആരംഭിച്ചിരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ ജനുവരിയോടെ എല്ലാ എക്‌സ്പ്രസ് ട്രെയിനുകളില്‍ വൈഫൈ സംവിധാനം ഒരുക്കാനാണ് നോര്‍ത്തേണ്‍ റെയില്‍വേ തയ്യാറെടുക്കുന്നത്.

നിലവില്‍ രാജ്യത്ത് 400 റെയില്‍വേ സ്‌റ്റേഷനുകളില്‍ ഗൂഗിള്‍ സൗജന്യമായി ഹൈ സ്പീഡ് വൈഫൈ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇതിന് ലഭിച്ച സ്വീകാര്യത കണക്കിലെടുത്താണ് ട്രെയിനുകളിലും സമാനമായ സേവനം ല്ഭ്യമാക്കാന്‍ റെയില്‍വേ ഒരുങ്ങുന്നത്.

ടോയ്‌ലെറ്റുകള്‍ നവീകരിക്കുന്നതിനുപുറമെ ആധുനിക സീറ്റിങ്ങ് സംവിധാനങ്ങളും സൗകര്യങ്ങളും ഏര്‍പ്പടുത്തും. കോച്ചിന്റെ പ്രവേശന കവാടത്തില്‍ ഒരു വശത്ത് ഇന്ത്യന്‍ പതാകയും മറ്റേ വശത്ത് സ്വച്ച്താ അടയാളവും പതിക്കും.