Tech

പത്താം പിറന്നാളില്‍ സര്‍പ്രൈസ് മാറ്റവുമായി ഗൂഗിള്‍ ക്രോം

പത്താം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പുതിയ പതിപ്പുമായി ഗൂഗിള്‍ ക്രോം. ക്രോമിന്റെ 69 ആം പതിപ്പാണ് ഗൂഗിള്‍ പുറത്തിറക്കിയത്. ഡെസ്‌ക്ടോപ്പ്, ഐഓഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ ഗൂഗിള്‍ ക്രോമിന്റെ പുതിയ പതിപ്പ് ലഭ്യമാവും.

സെര്‍ച്ച് ബോക്സിന്റെ ആകൃതിയില്‍ കൊണ്ടുവന്ന മാറ്റമാണ് ശ്രദ്ധേയം. അതിവേഗം സെര്‍ച്ച് അനുഭവം സാധ്യമാക്കുന്നതിനായി ഓട്ടോ ഫില്‍ സൗകര്യം കൂടുതല്‍ മികച്ചതാക്കി. സെര്‍ച്ച് ബോക്സില്‍ ടൈപ്പ് ചെയ്യുമ്പോള്‍ കൂടുതല്‍ ഓട്ടോഫില്‍ ഓപ്ഷനുകള്‍ ലഭിക്കും. 2008 സെപ്റ്റംബര്‍ രണ്ടിനാണ് ഗൂഗിള്‍ ക്രോം ബ്രൗസര്‍ തുടങ്ങുന്നത്.

അപ്ഡേറ്റ് ചെയ്യുന്ന വിധം

ഗൂഗിള്‍ ക്രോം ബ്രൗസറിന്റെ വലതുഭാഗത്തായിട്ടുള്ള മൂന്നു കുത്തുകളില്‍ ക്ലിക്ക് ചെയ്ത് സെറ്റിങ്സ് തിരഞ്ഞെടുക്കുക. തുറന്നുവരുന്ന പേജിന്റെ ഇടത് ഭാഗത്തെ മെനു തുറന്നാല്‍ അതില്‍ എബൗട്ട് ക്രോം എന്ന് കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ ഗൂഗിള്‍ ക്രോം അപ്ഡേറ്റ് ചെയ്യാം.