Kerala

കേരളത്തിന്റെ സൗന്ദര്യത്തിന് മാറ്റമില്ല ; കുമരകത്തെത്തിയ വിദേശ ടൂര്‍ ഓപ്പറേറ്റർമാരുടെ സാക്ഷ്യം

സഞ്ചാരികൾക്ക്  കേരളത്തോടുള്ള  പ്രിയം തകർക്കാൻ  പ്രളയത്തിനും  കഴിഞ്ഞില്ല. .കേരളം ഇപ്പോഴും  മനോഹരമെന്ന സാക്ഷ്യപത്രം  നൽകുന്നത്  വിദേശ  രാജ്യങ്ങളിലെ ടൂർ ഓപ്പറേറ്റർമാരാണ് .   ഇവർ ഇന്ന് കുമരകം സന്ദർശിച്ചു.   ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി നടക്കുന്ന വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് ടൂര്‍ പാക്കേജ് ആസ്വദിക്കാനാണ് 16 പേരടങ്ങുന്ന വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ കുമരകത്ത് എത്തിയത് .

പ്രളയത്തിന് ശേഷവും കുമരകത്തിന്റെ സൗന്ദര്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാരെ ബോധ്യപെടുത്താനാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചത് . കള്ള് ചെത്ത്, വല വീശല്‍, തെങ്ങുകയറ്റം, കയര്‍ പിരിത്തം, ഓലമെടയല്‍, പായ് നെയ്ത്ത് തുടങ്ങിയ വിവിധ തൊഴില്‍ രീതികള്‍ ആസ്വദിക്കുകയും ചെയ്തു.

രാവിലെ ഒന്‍പത് മണിക്ക് എത്തിയ ഗ്രൂപ്പിനെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍,  ബിജു വര്‍ഗ്ഗീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ,  ഭഗത് സിംഗ് വി എസ് ഡെസ്റ്റിനേഷന്‍ കോര്‍ഡിനേറ്റര്‍ , സിബിന്‍ പി പോള്‍ കണ്ണുര്‍ ജില്ല മിഷന്‍ കോര്‍ഡിനേറ്റര്‍ എന്നിവരും നാട്ടുകാരും ചേര്‍ന്ന് ഇവരെ സ്വീകരിച്ചു .

ഉച്ചവരെ കുമരകത്ത് ചിലവഴിച്ച സംഘം കുമരകം സുരക്ഷിതമാണ് ഈ സൗന്ദര്യം ആസ്വദിക്കാന്‍ കൂടുതല്‍ സഞ്ചാരികളെ ഇവിടെ എത്തിക്കും എന്ന് ഉറപ്പ് നല്‍കിയാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ യാത്ര യായത്.ഈസറ്റ് ബൗണ്‍ട് ടൂര്‍ കമ്പനിയാണ് ടൂര്‍ ഓപ്പറേറ്റര്‍മാരെ കുമരകത്ത് എത്തിച്ചത്.ഉത്തരവാദിത്തടൂറിസം മിഷനാണ് പാക്കേജ് നടത്തിയത്