News

ഹാലോവീന്‍ ദിനം ആഘോഷമാക്കാനൊരുങ്ങി ഡിസ്‌നി പാര്‍ക്ക്

പാശ്ചാത്യര്‍ക്ക് ക്രിസ്മസ് കഴിഞ്ഞാല്‍ ഏറ്റവും വലിയ സെക്കുലര്‍ ആഘോഷമാണ് ‘ഹാലോവീന്‍ ദിനം.’ ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് ഇനി വെറും മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. ഡിസ്‌നി ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ദിവസം ആയിരിക്കും ഇത്. ഹാലോവീന്‍ ആഘോഷങ്ങള്‍ക്കായി ഡിസ്‌നി ക്രൂയിസ് ലൈന്‍ ആണ് വരാന്‍ പോകുന്നത്.

കടലിന്റെ നടുക്ക് ഒരു വ്യത്യസ്തമായ ആഘോഷമായിരിക്കും ഇത്. ഡിസ്‌നി പാര്‍ക്സിന്റെ ബ്ലോഗ് അനുസരിച്ചു കപ്പലില്‍ ഒരു ‘ഭീകര-അന്തരീക്ഷം’ സൃഷ്ടിക്കുകയാണ്. ഒരുപാട് വിനോദവും സന്തോഷവും പലതരം കളികളും നിറഞ്ഞതായിരിക്കും ഈ ഹാലോവീന്‍ ആഘോഷം.

ഡിസ്‌നി ഡ്രീം, ഡിസ്‌നി ഫാന്റസി, ഡിസ്‌നി വണ്ടര്‍, ഡിസ്‌നി മാജിക് എന്നീ ക്രൂയിസുകളില്‍ ആയിരിക്കും സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഹാലോവീന്‍ ആഘോഷങ്ങള്‍ നടക്കുക. ഭൂത-പാര്‍ട്ടികള്‍, മറ്റു വിനോദ പരിപാടികളും, ദി പംകിന്‍ ട്രീ എന്നിവയൊക്കെ ആണ് ഒരുക്കുന്നത്.

ഫാമിലി പൂളിന് എടുത്തുള്ള ഫണല്‍ വിഷനിലും സ്റ്റേറ്റ്‌റൂമുകളിലും ഹാലോവീന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഡിസ്‌നി ക്രൂയിസ് ലൈനിലെ ഷെഫുകള്‍ ഹാലോവീന്‍ ആഘോഷങ്ങളുടെ ഭാഗമായി പംകിന്‍ ചോക്ലേറ്റ് കേക്ക്, സ്‌പൈഡര്‍ കേക്ക്, സ്പൂക്കി ജ്യൂസ് എന്നിവയും ഒരുക്കും. യാത്രകള്‍ പല വഴികളിലൂടെയും, യാത്രയുടെ ദൈര്‍ഘ്യവും വ്യത്യസ്തമായിരിക്കും. യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള ട്രിപ്പ് തിരഞ്ഞെടുക്കാം.