Tech

ഈ ആപ്പുകള്‍ കൈവശമുണ്ടോ എങ്കില്‍ യാത്ര സുഖകരമാകും

യാത്ര ചെയ്യുവാന്‍ ല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ചില നേരത്ത് യാത്രയ്ക്ക് വെല്ലുവിളിയായി നില്‍ക്കുന്നത് ചെന്നെത്തുന്ന സ്ഥലത്ത് താമസവും മറ്റു കാര്യങ്ങളുമാണ്. എന്നാല്‍ ഈ ആപ്പുകള്‍ കൈവശമുണ്ടെങ്കില്‍ അവ ഇതിനെല്ലാം സഹായിക്കും. അങ്ങനെ ചില ആപ്പുകളെ പരിചയപ്പെടാം.

വിക്കഡ് റൈഡ് : ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750, കോണ്ടിനെന്റല്‍ ജിടി കഫേ റേസര്‍, ട്രയംഫ്-ബൊണെവില്ല പോലുള്ള സൂപ്പര്‍ ബൈക്കുകള്‍ വാടക്കയ്ക്ക് എടുക്കാന്‍ ഈ ആപ്പുകള്‍ സഹായിക്കും. ഒരു മണിക്കൂറോ ഒരു ദിവസത്തെക്കോ ഈ വാഹനം വാടകയ്ക്ക് എടുത്ത്, ഉപയോഗിക്കാം. ഇതോടൊപ്പം ചില ഓഫറുകളും ഈ ആപ്പ് നിങ്ങള്‍ക്ക് നല്‍കും.

ബ്ലാബ്ലാകാര്‍ : ചിലവുകള്‍ പങ്കു വെച്ച് ദൂര യാത്ര ചെയ്യുന്ന ആളുകള്‍ പറ്റിയ ആപ്പാണ് ഇത്. നിങ്ങള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് കാര്‍ ഉടമയുടെ ഫോണ്‍ നമ്പറും വിവരങ്ങളും ലഭിക്കും. ഇത് നിങ്ങളുടെ യാത്ര എളുപ്പമാക്കും.

കണ്‍ഫേം ടികെടി : ഈ ആപ്പ് ഉപയോഗിച്ച് ഇന്ത്യയില്‍ എവിടെയും നിങ്ങള്‍ക്ക് ഓണ്‍ലൈനായി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. നിങ്ങള്‍ക്ക് ടിക്കറ്റ് ലഭിച്ചില്ലെങ്കില്‍ യാത്ര ചെയ്യാനുള്ള മറ്റു സൗകര്യം ആപ്പ് കാണിച്ചു തരും. ലൈവ് സ്റ്റേഷന്‍, നിലവിലുള്ള ട്രെയിനുകള്‍, സ്‌പെഷ്യല്‍ ട്രെയിനുകള്‍/ക്യാന്‍സല്‍ ട്രെയിനുകള്‍/വഴി തിരിച്ചു വിട്ട ട്രെയിനുകള്‍, മുംബൈ മെട്രോ ടൈംടേബിള്‍, ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും ഈ ആപ്പ് ഉപയോഗിക്കാം.

ട്രാവല്‍യാരി : ബസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും, യാത്ര ടൈംടേബിള്‍ നോക്കാനും, ബുക്കിംഗ് ഓഫറുകള്‍ നോക്കാനും ഈ ആപ്പ് ഉപകാരപ്പെടും. പോകുന്ന വഴി താമസ സൗകര്യങ്ങളും വഴികളും ഈ ആപ്പ് കാണിച്ചു തരും.