News

യാത്രാപ്രേമികള്‍ക്കായി ഇതാ അഞ്ച് പരിഭാഷ ആപ്പുകള്‍

അതിര്‍വരമ്പുകള്‍ ഇല്ലാത്ത യാത്രയാണ് ഇന്ന് നാം നടത്തുന്നത്. രാജ്യന്തര  യാത്രവേളകളില്‍ അവിടുത്തെ ഭാഷ അറിയില്ലെങ്കില്‍ അത് വലിയൊരു പ്രശ്‌നം തന്നെയാണ്. ഫ്രാന്‍സില്‍ ടാക്‌സിയില്‍ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവറുമായി സംസാരിക്കുമ്പോള്‍ സ്‌പെയിനില്‍ പോയി ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ഭാഷ അറിഞ്ഞിരുന്നാല്‍ കാര്യങ്ങള്‍ എളുപ്പമാകും. ഇത്തരത്തിലുള്ള സാഹചര്യങ്ങളെ മറികടക്കാന്‍ ഗൂഗിള്‍ ട്രാന്‍സിലേറ്റര്‍ പോലുള്ള കാര്യങ്ങളെ ആശ്രയിക്കാവുന്നതാണ്.

 ആഗോള ആപ്പ് – ഗൂഗിള്‍ ട്രാന്‍സിലേറ്റ് 

നൂറില്‍ കൂടുതല്‍ ഭാഷകള്‍ ഇന്ന് ഗൂഗിള്‍ ട്രാന്‍സ്ലേറ്റിലൂടെ തര്‍ജ്ജമ ചെയ്യാം. ടെക്‌സര്‍, ശബ്ദം, അക്ഷരങ്ങള്‍ എന്നിവ സ്വയം തിരിച്ചറിഞ്ഞു തര്‍ജ്ജമ ചെയ്യാനുള്ള സംവിധാനം ഈ ആപ്പില്‍ ഉണ്ട്. മറ്റു ആപ്പുകളെ അപേക്ഷിച്ച് ലോകത്ത് കൂടുതല്‍ പ്രചാരണം ഉള്ള ആപ്പാണ് ഗൂഗിള്‍ ട്രാന്‍സ്ലേറ്റ്.

58 ഭാഷകള്‍ ഇന്ന് ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ ഓഫ്ലൈനായി ലഭിക്കുമെന്ന് ഗൂഗിള്‍ മാതൃസ്ഥാപനമായ ആല്‍ഫബൈറ്റ് ഇന്‍ക്ക് വ്യക്തമാക്കി. ഫോണ്‍ ക്യാമറയുമായി ബന്ധിപ്പിച്ച ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ചു ഒരു മെനുവോ സൈന്‍ബോര്‍ഡുകളോ ഉണ്ടെങ്കില്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റിലൂടെ തര്‍ജ്ജമ ചെയ്യാവുന്നതാണ്. മിക്ക ആന്‍ഡ്രോയിഡ് ഫോണുകളിലും ഇന്ന് ഈ ഫീച്ചര്‍ ഉണ്ട്. മറ്റൊരു ആപ്പിലൂടെയോ ഗൂഗിള്‍ ട്രാന്‍സ്ലേറ്റിലെ ‘ക്യാമറ’ എന്ന ഒപ്ഷനിലൂടെയോ ഗൂഗിള്‍ ലെന്‍സിലേക്ക് പ്രവേശിക്കാം.

മുന്നറിയിപ്പ് : വലിയ ടെക്സ്റ്റുകളോ അവ്യക്തമായ കാര്യങ്ങളോ കൊടുത്താല്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ബുദ്ധിമുട്ടും. ഉദാഹരണത്തിന് ലെന്‍സ് ഉപയോഗിച്ചു കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലെ അടയാളമോ, ക്യോട്ടോ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ പാല്‍ കുപ്പിയിലെ അടയാളമോ ആണ് തര്‍ജ്ജമ ചെയ്യാനായി ഫോട്ടോ എടുക്കുന്നതെങ്കില്‍ ഉത്തരം ഇങ്ങനെ ആയിരിക്കും – ‘Breaking fat globules homogenizing without doing homogenizing milk close to milked fish made as handmade as possible.’

ബിസിനസ്സ് ട്രിപ്പുകള്‍ക്ക് വേണ്ടി ട്രിപ്ലിങ്കോ 

എല്ലാം തികഞ്ഞ ഒരു ട്രാവല്‍ ആപ്പാണ് ട്രിപ്ലിങ്കോ. ആശയവിനിമയം കൂടുതല്‍ എളുപ്പമാക്കുകയും തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാനും ഈ ആപ്പ് സഹായിക്കും. 42 ഭാഷകള്‍ ശബ്ദം വഴിയോ ടെക്സ്റ്റ് തര്‍ജ്ജമ ഈ ആപ്പിലൂടെ നടക്കും. കൂടാതെ ഓരോ സ്ഥലങ്ങളിലെ ആചാരങ്ങളും മറ്റു വിവരങ്ങളും നല്‍കും. ആരോഗ്യം സുരക്ഷാ എന്നിവയെ പറ്റിയും ഇതില്‍ വിവരങ്ങള്‍ ലഭ്യമാണ്.

രസീത് തര്‍ജ്ജമ ആണ് ഈ ആപ്പിലെ പ്രധാന പ്രത്യേകത. സാധനങ്ങള്‍ വാങ്ങുമ്പോഴോ ഭക്ഷണം കഴിച്ച് കഴിഞ്ഞു കിട്ടുന്ന ബില്ലിന്റെ ഫോട്ടോ എടുത്താല്‍ ഈ ആപ്പ് നിങ്ങളുടെ ഭാഷയിലേക്ക് ഇത് തര്‍ജ്ജമ ചെയ്യും. ഇത് പിഡിഎഫ് ഫയല്‍ ആയി സേവ് ആവുകയും ചെയ്യും. മിനിറ്റിന് 150 രൂപ കൊടുത്താല്‍ ട്രിപ്ലിങ്കോയുടെ ലൈവ് ട്രാന്‍സ്ലേറ്റര്‍ സംവിധാനം ഉപയോഗിക്കാം.

മുന്നറിയിപ്പ് : ഈ ആപ്പിലെ പല ഫീച്ചറുകളും സൗജന്യമാണ്, എന്നാല്‍ ലാംഗ്വേജ് ലെസ്സണ്‍, കസ്റ്റം ഫ്രേസ് ബുക്ക്‌സ്, ലൈവ് ട്രാന്‍സ്ലേഷന്‍ പോലെ ചില ഫീച്ചറുകള്‍ക്ക് മാസം 1200 രൂപ നല്‍കേണ്ടി വെരും.

വലിയ ഗ്രൂപ്പുകള്‍ക്ക് വേണ്ടി മൈക്രോസോഫ്ട് ട്രാന്‍സ്ലേറ്റര്‍

60 ഭാഷകളില്‍ ആണ് മൈക്രോസോഫ്ട് ട്രാന്‍സ്ലേറ്റര്‍ സേവനം നല്‍കുന്നത്. പല ഭാഷകളും ഒരേസമയത്ത് ട്രാന്‍സ്ലേറ്റ് ചെയ്യാനുള്ള സംവിധാനം ഇതിലുണ്ട്. ബോര്‍ഡ്‌റൂമിലെ മീറ്റിംഗോ ഒരു റെസ്റ്റോറന്റില്‍ മറ്റു രാജ്യങ്ങളിലുള്ള ആളുകളുമായുള്ള സംഭാഷണമോ എന്തുമാവട്ടെ, ഈ ആപ്പ് എല്ലാവരുടെയും ഫോണിലേക്ക് തര്‍ജ്ജമ ചെയ്യുന്നതായിരിക്കും. ഇതൊരു സൗജന്യ ആപ്പ് ആണ്.

മുന്നറിയിപ്പ് : ഈ ആപ്പിലെ 40 ഭാഷകള്‍ മാത്രമേ ഓഫ്ലൈനില്‍ ഉള്ളൂ.

ഏഷ്യയിലേക്ക് പോകുമ്പോള്‍ വേയ്‌ഗോ 

ചൈനയിലെ ഹന്‍സി, ജപ്പാനിലെ കഞ്ചി, കൊറിയയിലെ ഹന്‍ജ അക്ഷരങ്ങള്‍ ഉപയോഗിക്കുന്ന സ്ഥലത്ത് വേയ്‌ഗോ വളരെ ഉപകാരപ്പെടും. വിഷ്വല്‍ ക്യാരക്ടര്‍ ട്രാന്‍സ്ലേഷനില്‍ വിദഗ്ദര്‍ ആണ് ഇതിന്റെ നിര്‍മ്മാതാക്കള്‍. നേരെ എഴുതിയതോ ചരിച്ച് എഴുതിയോ ആയ ഏത് വാക്യങ്ങളും നിങ്ങളുടെ ക്യാമറയിലെ ചിത്രങ്ങളും ഈ ആപ്പ് തര്‍ജ്ജമ്മ ചെയ്യും.

അടുത്തിടെ പ്രവത്തനം ആരംഭിച്ച ടോക്യോയിലെ ടെയിന്‍ മ്യൂസിയം സന്ദര്‍ശിക്കുമ്പോളോ അല്ലെങ്കില്‍ സിയോളില്‍ ഷോപ്പിംഗിന് പോകുമ്പോളോ കഞ്ചി അക്ഷരങ്ങള്‍ തര്‍ജ്ജമ ചെയ്യാന്‍ ഈ ആപ്പ് നിങ്ങളെ സഹായിക്കും. തര്‍ജ്ജമ ചെയ്ത വാക്യങ്ങളുടെ ചിത്രങ്ങള്‍ നല്‍കുന്ന പ്രത്യേക ഫീച്ചറും ഈ ആപ്പില്‍ ലഭ്യമാണ്. ഈ ആപ്പിലെ കൂടുതല്‍ സംവിധാനങ്ങളും ഓഫ്ലൈനിലും ലഭ്യമാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ റോമിങ്ങില്‍ ആണെങ്കിലും ഭയക്കേണ്ട. 500 രൂപയാണ് ഈ ആപ്പിന് നല്‍കേണ്ടത്.

മുന്നറിയിപ്പ് : ഏഷ്യയില്‍ മാത്രം ഉപയോഗിക്കാവുന്ന ഫീച്ചറുകളാണ് വേയ്‌ഗോ ആപ്പില്‍ ഉള്ളത്. അറബിക്, ഹീബ്രു, ഗ്രീക്ക്, റഷ്യന്‍ ഭാഷകളും നിര്‍മ്മാതാക്കള്‍ക്ക് ഈ ആപ്പില്‍ ചേര്‍ക്കാവുന്നതാണ്.

സാധാരണ സംവാദങ്ങള്‍ക്ക് ആയി ഐട്രാന്‍സ്ലേറ്റ് 

നിങ്ങള്‍ എന്ത് ടൈപ്പ് ചെയ്താലും അത് നൂറില്‍ കൂടുതല്‍ ഭാഷകളിലേക്ക് ഈ ആപ്പ് തര്‍ജ്ജമ ചെയ്ത് നല്‍കും. ഇതില്‍ 24 ഭാഷകള്‍ക്ക് ടെക്സ്റ്റ്-ടു-വോയിസ് ട്രാന്‍സ്ലേഷന്‍ സംവിധാനമുണ്ട്. പുരുഷന്മാരുടെയോ സ്ത്രീകളുടെയോ ശബ്ദത്തില്‍ തര്‍ജ്ജമ ചെയ്ത് കേള്‍ക്കാം. 300 രൂപ കൊടുത്ത് മാസം സബ്‌സ്‌ക്രൈബ് ചെയ്താല്‍ ഇന്‍-ആപ്പ് വെബ്‌സൈറ്റ് ട്രാന്‍സ്ലേഷന്‍ ലഭിക്കും. പ്രാദേശിക ബ്ലോഗുകള്‍ മറ്റും ഇത് വഴി തര്‍ജ്ജമ ചെയ്യാം.

മറ്റു ആപ്പുകളെ അപേക്ഷിച്ച് ഐട്രാന്‍സ്ലേറ്റ് ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഫീച്ചറുകള്‍ നല്‍കുന്നു. ഐഫോണിന് മാത്രമായ് ‘ഒബ്ജക്റ്റ് റെക്കഗ്‌നിഷന്‍’ എന്ന ഫീച്ചറാണ് നല്‍കുന്നത്. ഒരു സാധനങ്ങളെ തിരിച്ചറിഞ്ഞ് അതിന്റെ പ്രാദേശിക പേര് നിങ്ങള്‍ക്ക് ഈ ഫീച്ചറിലൂടെ ലഭിക്കും. വോയിസ്-ടു-വോയിസ്ട്രാന്‍സ്ലേഷന്‍, ആപ്പിള്‍ വാച്ച് ഇന്റഗ്രേഷന്‍ പോലുള്ള സംവിധാനങ്ങളും ഉണ്ട്.

മുന്നറിയിപ്പ് : ഗൂഗിള്‍ ട്രാന്‍സ്ലേറ്റും മൈക്രോസോഫ്ട് ട്രാന്‍സ്ലേറ്ററും ആണ് ഈ ആപ്പിലെ (പ്രൊ വേര്‍ഷനിലെ ഉള്‍പ്പടെ) കൂടുതല്‍ ഫീച്ചറുകളും നല്‍കുന്നത്. നിരവധി ട്രാന്‍സ്ലേഷന്‍ ടെക്ക്‌നോളജികള്‍ ഉപയോഗിക്കുന്ന ഒരു ആപ്പ് ആണ് ഐട്രാന്‍സ്ലേറ്റ്.