Kerala

ഇടുക്കിയിലെത്താം ഈ വഴികളിലൂടെ

ഇടുക്കിയിലെ പ്രധാന സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യുവാന്‍ നിലവില്‍ യാത്ര സാധ്യമായ വഴികള്‍

തൊടുപുഴ -ചെറുതോണി

തൊടുപുഴ-വണ്ണപ്പുറം-ചേലച്ചുവട് – ചുരുളി – ചുരുളി പതാല്‍ കരിമ്പന്‍ – ചെറുതോണി

ഈ റോഡില്‍ ചെറു വാഹനങ്ങള്‍ കടന്നു വരും. എന്നാല്‍ ചുരുളിയില്‍ നിന്ന് കരിമ്പന്‍ന്‍ റോഡ് ബ്‌ളോക്ക് ആണ്. അതുകൊണ്ട് ചെറുതോണി വരേണ്ട വാഹനങ്ങള്‍ (കഴിവതും 4×4 മാത്‌റം ) ചേലച്ചുവട് നിന്നും ചുരുളി എത്തിയ ശേഷം ആല്‍പാറ വഴി (Right turn ) തിരിഞ്ഞ് അല്പം കഴിഞ്ഞ് left turn കുട്ടപ്പന്‍ സിറ്റിയ്ക്കുള്ള കുത്തു കയറ്റം കയറി(സൂക്ഷിക്കുക 1000 കിലോ load മാത്രം കയറ്റുക ,വീതി കുറഞ്ഞ കുത്ത് കയറ്റം.) കരിമ്പന്‍ ടൗണില്‍ എത്തി അവീടെ നിന്നും മെയിന്‍ റോഡില്‍ ചെറുതോണി ,കുയിലിമല ലേയ്ക്ക് പോകാം .

കട്ടപ്പന-എറണാകുളം

കട്ടപ്പന-കുട്ടിക്കാനം-മുണ്ടക്കയം-പൊന്‍കുന്നം-പാലാ-ഏറ്റുമാനൂര്‍-എറണാകുളം
കട്ടപ്പന കോട്ടയം റൂട്ടില്‍ KSRTC ബസ് ഓടാന്‍ തുടങ്ങി

കട്ടപ്പന – ചെറുതോണി – കളക്ടറേറ്റ്

കട്ടപ്പന – ഇരട്ടയാര്‍ – ശാന്തിഗ്രാം – തോപ്രാംകുടി മുരിക്കശ്ശേരി – കരിമ്പന്‍ ചെറുതോണി – കളക്ടറേറ്റ്

അടിമാലി- ചെറുതോണി

അടിമാലി – കൂമ്പന്‍പാറ – നായിക്കുന്ന് – മാങ്കടവ് – വെള്ളത്തൂവല്‍ – S വളവ് – പുരയിടംസിറ്റി – കാക്കസിറ്റി – അഞ്ചാം മൈല് – കമ്പിളികണ്ടം – ചിന്നാര്‍ – മുരിക്കാശ്ശേരി -കരിമ്പന്‍ – ചെറുതോണി

ചെറുതോണി-പൈനാവ് റോഡ് ഗതാഗത യോഗ്യം ആയിട്ടുണ്ട് എന്നാല്‍ കഴിവതും വലിയ വാഹനങ്ങള്‍ ഒഴിവാക്കുക.
വെള്ളപ്പൊക്കം കാരണം ഗതാഗതം നിര്‍ത്തിവച്ചിരുന്ന എറണാകുളം-തൃശൂര്‍, ആലുവ – പെരുമ്പാവൂര്‍ – മൂവാറ്റുപുഴ, എറണാകുളം- മൂവാറ്റുപുഴ തൊടുപുഴ-പാലാ-കോട്ടയം എന്നീ റൂട്ടുകളില്‍ ഇന്ന് രാവിലെ 11.30 മുതല്‍ ഗതാഗതം പുനസ്ഥാപിക്കുകയും, കെ എസ് ആര്‍ ടി സി സര്‍വീസ് പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്

എറണാകുളം – ചെറുതോണി

എറണാകുളം- തൊടുപുഴ- വണ്ണപ്പുറം- ചേലച്ചുവട് – കരിമ്പന്‍ – ചെറുതോണി

തൊടുപുഴ_വണ്ണപ്പുറം _ചേലച്ചുവട് റോഡ് ചെറു വാഹനങ്ങള്‍ കടന്നു വരും. എന്നാല്‍ അവിടെ നിന്ന് കരിമ്പന്‍ റോഡ് ബ്‌ളോക്ക് ആണ്. അതുകൊണ്ട് ചെറുതോണി വരേണ്ട വാഹനങ്ങള്‍ (കഴിവതും 4×4 മാത്രം ) ചേലച്ചുവട് നിന്നും ചുരുളി എത്തിയ ശേഷം ആല്‍പാറ വഴി (Right turn ) തിരിഞ്ഞ് അല്പം കഴിഞ്ഞ് left turn കുട്ടപ്പന്‍ സിറ്റിയ്ക്കുള്ള കുത്തു കയറ്റം കയറി(സൂക്ഷിക്കുക 1000 കിലോ load മാത്‌റം കയറ്റുക .വീതി കുറഞ്ഞ കുത്ത് കയറ്റം.) കരിമ്പന്‍ ടൗണില്‍ എത്തി അവീടന്നു മെയിന്‍ റോഡില്‍  ചെറുതോണി കുയിലിമല പോകാം .

ചെറുതോണി – കുളമാവ് -തൊടുപുഴ വഴി മണ്ണ് മാറ്റി കൊണ്ടിരിക്കുകയാണ് എങ്കിലും ചിലയിടങ്ങളില്‍ റോഡ് ഇടിഞ്ഞ് താണിരിക്കുന്നതായി അറിയുന്നു അതിനാല്‍ കാലതാമസം ഉണ്ടാവാര്‍ സാധ്യത കാണുന്നു.

വളരെ അത്യാവശ്യമായ ആശുപത്രി ആവശ്യങ്ങള്‍ക്കായി ചെറുതോണി- നരകാകാനം കട്ടപ്പന റൂട്ട് തുറന്നുകൊടുക്കുന്നുമുണ്ട്