Kerala

തിരുവനന്തപുരം- ആങ്കമാലി പ്രത്യേക കെ എസ് ആര്‍ ടി സി സര്‍വീസ് ആരംഭിച്ചു

നെടുമ്പാശ്ശേരി വിമാനത്താവളം പൂര്‍ണമായി അടച്ച സാഹചര്യത്തില്‍ വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് വഴി തിരിച്ച് വിട്ടിരുന്നു.


ഈ സാഹചര്യത്തിലാണ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വീസ് നടത്തുന്നു . തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന സര്‍വീസ് അങ്കമാലി വരെ ഉണ്ടാവും എന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു.

ശനിയാഴ്ച്ച വരെ നെടുമ്പാശ്ശേരി വിമാനത്താവളം പൂര്‍ണമായി പ്രവര്‍ത്തിക്കില്ലെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.