India

ജലം കൊണ്ട് ചെയ്യുന്ന നന്മ; ആബിദ് സുര്‍തി

80കാരനായ ആബിദ് സുര്‍ദി പറയുന്നു ടാപ്പുകളില്‍ നിന്നും നിലത്തേക്ക് പതിക്കുന്ന വെള്ളത്തുള്ളികള്‍ എന്റെ ശിരസ്സില്‍ പതിക്കുന്ന ചുറ്റിക പോലെയാണ്. ചിത്രക്കാരനും, എഴുത്തുകാരനുമായ അദ്ദേഹം ചെയ്യുന്ന കാര്യം മേല്‍പറഞ്ഞ കഴിവിനെക്കാള്‍ ആയിരമിരട്ടി വലുതാണ്.

കുട്ടിക്കാലത്ത് ഞാന്‍ ഉറക്കമുണര്‍ന്ന് വരുമ്പോള്‍ കാണുന്ന കാഴ്ച്ച ഇതായിരുന്നു ഒരു തൊട്ടി വെള്ളത്തിനായി തെരുവിലെ സ്ത്രീകളോട് മല്ലിടുന്ന അമ്മ. പുലര്‍ച്ചെ നാല് മണിക്ക് തെരുവ് ഉണരും തെരുവിനോടൊപ്പം സ്ത്രീകളും പിന്നെയൊരു പാച്ചിലാണ് നീണ്ട ക്യൂവില്‍ ഇടം പിടിച്ച് തന്റെ ഊഴവും കാത്ത്. ആ കാത്തിരിപ്പിന്റെ മുഷിച്ചിലിന് രുചികൂട്ടാന്‍ ചീത്തവിളിയും വഴക്കും. കാലം പോയി ഞാന്‍ വളര്‍ന്നു എന്നാല്‍ അത്തരം ഓര്‍മ്മകള്‍ എന്നിലൂടെ ഇന്നും ജീവിക്കുന്നു. അതുകൊണ്ട് തന്നെ ജലം പാഴാകുന്നതും ആക്കുന്നതും എനിക്ക് സഹിക്കാന്‍ കഴിയില്ല.

രാജ്യത്തിനു നന്മ ചെയ്യാന്‍ 1000 വഴികളുണ്ട്. ശരിയായത് ഏത് എന്ന് തിരഞ്ഞെടുക്കേണ്ടത് നമ്മളാണ്. മുംബയില്‍ താമസിക്കുന്ന എനിക്ക് ഒരിക്കലും ഗംഗാ ജലത്തെ ശുദ്ധീകരിക്കാന്‍ കഴിയില്ല. എന്നുകരുതി വീട്ടില്‍ ഒതുങ്ങിക്കൂടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ജലത്തെ സംരക്ഷിക്കാന്‍ എന്നെക്കൊണ്ട് ആകുന്നത് ഞാന്‍ ചെയ്യുക തന്നെ ചെയ്യും. താന്‍ സ്വമേധയാല്‍ 10 ലക്ഷം ലിറ്റര്‍ ജലം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയ്ക്ക് സംരക്ഷിച്ചു കഴിഞ്ഞു.
ഈ വയസ്സന് ഇത് കഴിയും എങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് സാധിക്കില്ല?’ ആബിദ് ചോദിക്കുന്നു.

ഒരു സെക്കന്‍ഡില്‍ ഒരു തുള്ളി വെള്ളം നഷ്ടമാകുമെങ്കില്‍ ഒരു മാസം കൊണ്ട് 1000ലിറ്റര്‍ നമ്മള്‍ പാഴാക്കും. ഇത് തടയാന്‍ ആ ബിദ് തെരുവുകളില്‍ ഇറങ്ങി. ഒരു പ്ലംബറെ കൂടെ കൂട്ടി വീടുകള്‍ സന്ദര്‍ശിച്ചു. ലീക്കായ പൈപ്പുകള്‍ സൗജന്യമായി അടച്ചു .

പുരസ്‌കാരമായി തനിക്കു ലഭിച്ച 1ലക്ഷം രൂപ ആബിദ് ഇതിനായി മാറ്റി വച്ചു.’ഈശ്വരന്‍ ആ പണം എനിക്ക് തന്നത് ഇത് നടത്താനും ജലത്തെ സംരക്ഷിക്കാനുമാണ്. ‘ ആബിദ്.