News

ഹോണിനോട് നോ പറഞ്ഞ് ബുള്ളറ്റ് റോവേഴ്‌സ് യാത്ര തുടങ്ങി

കൊച്ചിയിലെ പ്രശസ്ത ബുള്ളറ്റ് റോവേഴ്‌സ് ക്ലബിലെ അഞ്ച് അംഗങ്ങള്‍ ഒരു യാത്ര ആരംഭിച്ചു. കൊച്ചി മുതല്‍ കാശ്മീര്‍ വരെ. 17 ദിവസങ്ങള്‍ നീണ്ട് വലിയ യാത്രയ്ക്ക് പിന്നിലൊരു മഹത്തായ പ്രവര്‍ത്തിയുണ്ട്.


യാത്രയിലുടനീളം ഹോണ്‍ അടിക്കാതെയാണ് ഈ കൂട്ടര്‍ ലക്ഷ്യത്തെത്തുക . കൊച്ചിയില്‍ നിന്നാരംഭിക്കുന്ന യാത്ര ബാംഗ്ലൂര്‍, ഹൈദരബാദ്, നാഗ്പൂര്‍, ഛാന്‍സി, ഡല്‍ഹി,ഷിംല, നാര്‍ഖണ്ട, പൂകാസ, സ്പിറ്റി വാലി, ചന്ദ്രത്താല്‍, കീലോങ്, സര്‍ച്ചു, ലേ, പന്‍ഗോങ്, റോഹ്ത്താങ്ങ് പാസ്സ്, മനാലി, ചണ്ടീഗഡ് എന്നീ ഇടങ്ങള്‍ താണ്ടിയാണ് കാശ്മീരിലെത്തുന്നത്.

ബാംഗ്ലൂരില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ഓരോ അംഗങ്ങള്‍ വീതം യാത്രക്കൊപ്പം ചേരും.
പ്രകൃതിയെ കാക്കുക എന്ന ലക്ഷ്യത്തിലാരംഭിച്ച യാത്ര പോകുന്നയിടങ്ങളിലെല്ലാം മാലിന്യം നിക്ഷേപിക്കുന്നതിനെതിരെയുള്ള സന്ദേശം നല്‍കും.

ആനന്ദ് എ എസ്, സനീഷ് വി.ബി, അഖില്‍ ഭാസ്‌കര്‍, ജനക് ആര്‍ ബാബു, ഹസീബ് ഹസ്സന്‍, നിതിന്‍. ടി.കെ എന്നിവരാണ് യാത്രാ സംഘത്തിലുള്ളത്.