Middle East

പൊതുമാപ്പ്; നാട്ടിലേക്ക് മടങ്ങുന്ന മലയാളികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റുമായി ഡോ. രവി പിള്ള

യു എ ഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ച് സാഹചര്യത്തില്‍ മലയാളികള്‍ക്ക് സഹായഹസ്തവുമായി വ്യവസായിയും ആര്‍ പി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനുമായ ഡോ രവി പിള്ള.


പൊതുമാപ്പില്‍ നാട്ടിലേക്ക് മടങ്ങുന്ന മലയാളികള്‍ക്ക് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള സൗജന്യ വണ്‍വേ ടിക്കറ്റ് നല്‍കാനാണ് അദ്ദേഹം സന്നദ്ധനായിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള സമ്മതപത്രം നോര്‍ക്കാ റൂട്‌സ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ക്ക് കൈമാറി.

ടിക്കറ്റിന് അര്‍ഹതയുള്ളവര്‍ ദുബായിയില്‍ തങ്ങളുടെ പ്രതിനിധി വിനോദിനെ 0552246100, 0504558704 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. ആര്‍.പി. ഗ്രൂപ്പ് ഓഫ് കമ്പനീസ് നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ സഹായം.