Kerala

മഴക്കെടുതി: പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു

കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ടട്രോള്‍ റൂം തുറന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍െ നേതൃത്വത്തിലാണ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നത്.


അണക്കെട്ട് തുറക്കുന്ന ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് മാത്രമേ പ്രവേശിക്കാന്‍ അനുമതിയുള്ളു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ജില്ലകളില്‍ മന്ത്രിമാര്‍ക്കാണ് നേതൃത്വം നല്‍കിയിരിക്കുന്നത്. മഴക്കെടുതിയില്‍ ഇതു വരെ 20 മരണം റിപ്പോര്‍ട്ട് ചെയ്തു.