ആതിരപ്പിള്ളിയില്‍ വിനോദ സഞ്ചാരികള്‍ക്ക് താത്ക്കാലിക വിലക്ക്
അതിരപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയെ തുടര്‍ന്ന് വെള്ളച്ചാട്ടത്തിന്റെ ശക്തി വര്‍ദ്ധിച്ചു. വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി.
ഈ ഭാഗത്തേക്കുളള വാഹന ഗതാഗതത്തിനും നിയന്ത്രണമേര്‍പ്പെടുത്തി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത്.
ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ ഡാമുകള്‍ തുറന്നു. പരിസരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ഡാം സുരക്ഷാ വിഭാഗം അറിയിച്ചു