Auto

ഓട്ടോകൾ നാടു നീങ്ങുമോ? ബജാജിന്റെ ക്യൂട്ട് അടുത്തമാസം കേരളത്തിൽ

https://www.bajajauto.com/bajajqute/images/Bajaj_Qute_car.jpg

നാനോ വന്നാൽ ഓട്ടോകൾ നിരത്തൊഴിയുമെന്നു ചിലരെങ്കിലും കരുതിയിരുന്നു. എന്നാൽ ഓട്ടോകൾ നിരത്തു നിറയുകയും നാനോ നാട് നീങ്ങുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. ഏതായാലും നാനോ അല്ല ക്യൂട്ട്. ഓട്ടോ റിക്ഷാ വിപണി കയ്യടക്കിയ ബജാജ് കുടുംബത്തിൽ നിന്നാണ് ക്യൂട്ടിന്റെ വരവ്. ആദ്യ വിൽപ്പനയ്ക്ക് തെരഞ്ഞെടുത്ത ഇടം കേരളമാണ്. അടുത്ത മാസം കേരളത്തിൽ ക്യൂട്ട് കച്ചവടത്തിന് എത്തുമെന്ന് ബജാജ് ഓട്ടോ പ്രസിഡന്റ് (ഫിനാൻസ്) കെവിൻ ഡിസൂസ പറഞ്ഞു.

നാല് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ക്യൂട്ടിന്റെ വില സംബന്ധിച്ച കാര്യങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല, ഒന്നര ലക്ഷത്തിനുള്ളിലായിരിക്കുമെന്നാണ് ആദ്യ സൂചന.

നിരവധി വിദേശ രാജ്യങ്ങളില്‍ ഇതിനോടകം തന്നെ ഹിറ്റായ ക്യൂട്ടുകള്‍ ചില നിയമപ്രശ്നങ്ങള്‍ ഉള്ളതിനാലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ ക‍ഴിയാതിരുന്നത്.

വാഹനഗണത്തില്‍ ക്വാഡ്രിസൈക്കിളുകളെയും പരിഗണിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം വന്നതിനെ തുടര്‍ന്നാണ് ക്യൂട്ടുകള്‍ക്ക് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് വ‍ഴി തുറന്നത്.

നിലവില്‍ 60,000 യൂണിറ്റ് ക്യൂട്ടുകളെ വാര്‍ഷികമായി ഉത്പാദിപ്പിക്കാന്‍ ബജാജിന് ശേഷിയുണ്ട്.

മുച്ചക്ര വാഹനങ്ങളുടെ നിര്‍മ്മാണശാല ഉപയോഗിച്ചു ക്യൂട്ടുകളുടെ ഉത്പാദനം കമ്പനിക്ക് ഇനിയും കൂട്ടാം. 2015 മുതല്‍ ലാറ്റിന്‍ അമേരിക്ക, യൂറോപ്പ്, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ബജാജ് ക്യൂട്ട് വില്‍പന നടത്തിവരുന്നുണ്ട്.

കുഞ്ഞന്‍ ക്യൂട്ടിന് 2752 എംഎം ആണ് ആകെ നീളം. 1312 എംഎം വീതിയും 1652 എംഎം ഉയരവും 1925 എംഎം വീല്‍ബേസും ക്യൂട്ടിനുണ്ട്. 400 കിലോഗ്രാമാണ് ഭാരം. 216 സി.സി സിംഗിള്‍ സിലിണ്ടര്‍ വാട്ടര്‍കൂള്‍ഡ് ഫോര്‍ വാല്‍വ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. പരമാവധി 13 ബിഎച്ച്പി പവറും 20 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. എല്‍പിജി, സിഎന്‍ജി വകഭേദത്തിലും ക്യൂട്ട് ലഭ്യമാകും. മണിക്കൂറില്‍ 70 കിലോമീറ്ററാണ് പരമാവധി വേഗം. 36 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. 5 സ്പീഡ് സ്വീക്ഷ്വന്‍ഷ്യല്‍ ഗിയര്‍ബോക്‌സാണ് ക്യൂട്ടിന്