News

കാണാം വീണ്ടും ചുവന്ന ചന്ദ്രനെ

ജൂലൈ 27ന് വെള്ളിയാഴ്ച്ച ഗ്രഹണത്തെ തുടര്‍ന്ന് ചന്ദ്രനെ ചുവപ്പ് നിറത്തില്‍ കാണാനാവുമെന്ന് ശാസ്ത്രലോകം. കഴിഞ്ഞ ജനുവരി 31ന് റെഡ് മൂണ്‍ പ്രതിഭാസത്തിനു ശേഷം ആറ് മാസത്തിനിടെയാണ് ചന്ദ്രന്‍ വീണ്ടും ചുവന്നനിറത്തില്‍ ദൃശ്യമാവുന്നത്.


ചന്ദ്രഗ്രഹണത്തിന്റെ ഭാഗമായി ഭൂമി സൂര്യന്റെ ചന്ദ്രന്റെയും ഇടയിലൂടെ സഞ്ചരിക്കുമ്പോള്‍ സൂര്യപ്രകാശം പ്രത്യേക രീതിയില്‍ ചന്ദ്രന്റെ പ്രതലത്തില്‍ പതിക്കുന്നതാണ് ചുവന്ന നിറത്തിന് കാരണം. ഗ്രഹണം മിനിറ്റ് നീണ്ടുനില്‍ക്കുമെന്നാണ് ശാസ്ത്രഞ്ജര്‍ പറയുന്നത്.

ഗ്രഹണ സമയത്ത് ഭൂമിയില്‍ നിന്ന് 57.6 ദശലക്ഷം കിലോ മീറ്റര്‍ അരികിലൂടെയാണ് ചന്ദ്രന്‍ കടന്ന് പോകുന്നത്. 2003ന് ശേഷം ഇതാദ്യമായാണ് ഇത്രയും അരികിലൂടെ ചന്ദ്രന്‍ സഞ്ചരിക്കുന്നത്. 2020 ഒക്ടോബര്‍ ആറിന് വീണ്ടും ചന്ദ്രന്‍ ഭൂമിക്ക് അരികിലെത്തും എന്ന് അമേരിക്കയിലെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ അറിയിച്ചു.