Places to See

ലോകത്തിലെ ഹോട്ടല്‍ മുത്തച്ഛന്‍

ലോകത്തിലെ ഏറ്റവും പഴയ ഹോട്ടല്‍ ഏതാണെന്ന് ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ ഒരു ഹോട്ടല്‍ ജാപ്പനിലുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും പഴയ ഹോട്ടലാണ് ജപ്പാനിലെ നിഷിയാമ ഒന്‍സെന്‍ കിയുന്‍കന്‍. എ.ഡി 705-ലാണ് ഈ റിസോര്‍ട്ട് ബിസിനസ് ആരംഭിച്ചത്.

ഏറ്റവും പഴയ ഹോട്ടല്‍ എന്ന ഖ്യാതിയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലും ഈ ഹോട്ടല്‍ ഇടം പിടിച്ചിട്ടുണ്ട്. നിരവധി പ്രമുഖരാണ് ഇവിടെ ദിവസവും എത്തുന്നത്. റിസോര്‍ട്ടിന്റെ സമീപത്തു കൂടി ഒഴുകുന്ന ചൂട് നീരുറവയാണ് ആളുകളെ ഇവിടേക്ക് പ്രധാനമായും ആകര്‍ഷിക്കുന്നത്.

1,313 വര്‍ഷം പഴക്കമുള്ള ഈ റിസോര്‍ട്ട് ഒരു കുടുംബത്തിലെ അടുത്ത തലമുറ തലമുറയായി കൈമാറി വന്നതാണ്. കിയുന്‍ കാലഘട്ടത്തിലെ രണ്ടാം വര്‍ഷമാണ് ഫുജിവാര മഹിതോ എന്ന വ്യക്തി ഈ ഹോട്ടല്‍ ആരംഭിച്ചത്.

പിന്നീട് ഇദ്ദേഹത്തിന്റെ പിന്‍ഗാമികളായ 52 തലമുറകള്‍ കൈമാറിയാണ് ഇന്നത്തെ തലമുറയില്‍ എത്തി നില്‍ക്കുന്നത്. 1997-ലാണ് ഈ റിസോര്‍ട്ട് പുതുക്കി പണിതത്. 37 മുറികളാണ് ഈ ഹോട്ടലിനുള്ളത്. 32,000 രൂപയാണ് ഒരു രാത്രി ചിലവഴിക്കാനായുള്ള തുക.