News

ടൂറിസം ഭീഷണിയെന്ന് ആര് പറഞ്ഞു ; ഇവരുടെ സംരക്ഷണത്തിന് ടൂറിസം വരുമാനം

ദിനം പ്രതി നമ്മുടെ അശ്രദ്ധമായ ഇടപെടല്‍ മൂലം ചെറു പ്രാണികള്‍ മുതല്‍ വലിയ ജീവികള്‍ വരെ വംശനാശഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. ഭൂമിയില്‍ അവശേഷിച്ച ഏക ആണ്‍വെള്ള കണ്ടാമൃഗമായ സുഡാനെ ഈ കഴിഞ്ഞ മാര്‍ച്ച് 19നാണ് ലോകം കണ്ണീരോടെ വിട നല്‍കിയത്.


വംശനാശ ഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കാനും ഇതിനെ പറ്റി കൂടുതല്‍ അറിവുകള്‍ നല്‍കാനും ടൂറിസത്തിന് കഴിയും. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണത്തിനുള്ള സംഘടനയായ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ റെഡ് ലിസ്റ്റ് എന്ന പട്ടികയിലെ ചില മൃഗങ്ങളെ കുറിച്ച്

ഈനാംപേച്ചി, നമീബിയ

ചെറിയ ഉറുമ്പ് തീനിയായ ഈനാംപേച്ചിയാണ് ആളുകള്‍ ഏറ്റവും കൂടുതല്‍ വേട്ടയാടുന്നത്. ഈനാംപേച്ചിയുടെ ചെതുമ്പല്‍ ഉണക്കി മരുന്നായി വിപണിയില്‍ വില്‍ക്കുന്നുണ്ട്. കോട്ടിന്റെ നിര്‍മ്മാണത്തിനും ഇത് ഉപയോഗിക്കാറുണ്ട്. നമീബിയയിലെ ഒക്കോന്‍ജിമ നേച്ചര്‍ റിസേര്‍വ്വില്‍ നിങ്ങള്‍ക്ക് ഇവയെ കാണാം.

എക്‌സ്‌പേര്‍ട്ട് ആഫ്രിക്ക (expertafrica.com)യുടെ 11 ദിവസത്തെ ഇംപാല സെല്‍ഫ് ഡ്രൈവ് സഫാരിയില്‍ നിങ്ങള്‍ക്ക് പങ്കെടുക്കാം. ഒക്കോന്‍ജിമയിലെ താമസം ഉള്‍പ്പെടെ 1,20,000 രൂപയാണ് ഒരാള്‍ക്കുള്ള ചിലവ്.

എത്യോപ്യന്‍ ചെന്നായ

നായ്‌പൊങ്ങന്‍ എന്ന ഗുരുതരമായ വൈറസ് ബാധ എത്യോപ്യന്‍ ചെന്നായയുടെ വംശനാശത്തിന് കാരണമായി. എത്യോപ്യയിലെ സൈമിയന്‍ മൗണ്ടനിലും സനേറ്റി പ്ലേറ്റിയുലുമാണ് ചെന്നായ്ക്കള്‍ ഇന്ന് വസിക്കുന്നത്.

അയര്‍ലന്‍ഡില്‍ നിന്നും എത്യോപ്യയിലേക്ക് Trailfinders.ie ട്രിപ്പ് സംഘടിപ്പിക്കുന്നുണ്ട്. ഡുബ്ലിനില്‍ നിന്നും ആഡിസ് അബാബയിലേക്ക് എത്യോപ്യന്‍ എയര്‍ലൈന്‍സ് സംവിധാനം ഉപയോഗിക്കാവുന്നതാണ്.

ഉറാംഗുട്ടന്‍, ബൊര്‍ണിയോ

ഇന്തോനേഷ്യയിലെ സുമാത്രയിലെ ബൊര്‍ണിയോയിലെ ദ്വീപുകളില്‍ മാത്രമേ ഇപ്പോള്‍ ഉറാംഗുട്ടന്മാര്‍ കാണപ്പെടുന്നുള്ളൂ. എണ്ണപ്പനകള്‍ നടാന്‍ വേണ്ടി വനങ്ങള്‍ വ്യാപകമായി നശിപ്പിച്ചതിനെ തുടര്‍ന്നാണ് ഇവയുടെ വംശനാശവും സംഭവിച്ചത്. വളരെ അപൂര്‍വ്വമായി മാത്രമേ ഇവയെ വനങ്ങളില്‍ കാണുകയുള്ളൂ. സബയില്‍ സ്ഥിതി ചെയ്യുന്ന സെപിലോക്ക് റീഹാബിലിറ്റേഷന്‍ സെന്ററുകളിലും സറവാക്കിലെ സെമന്‍ഗോ വൈല്‍ഡ് ലൈഫ് റീഹാബിലിറ്റേഷന്‍ സെന്ററിലും ഉറാംഗുട്ടനെ നിങ്ങള്‍ക്ക് കാണാം. ഇവ രണ്ടും ബൊര്‍ണിയോയിലാണ് സ്ഥിതി ചെയ്യുന്നത്.

ജി.അഡ്വഞ്ചേഴ്‌സിന്റെ (gadventures.co.uk) എക്‌സ്പീരിയന്‍സ് ബൊര്‍ണിയോ ട്രിപ്പില്‍ നിങ്ങള്‍ക്ക് പങ്കുചേരാം. 1,60,000 രൂപയാണ് ഒരാള്‍ക്കുള്ള ചിലവ്. ടൂറിസത്തില്‍ നിന്ന് കിട്ടുന്ന തുകയുടെ ഒരു വിഹിതം ഉറാംഗുട്ടനെ സംരക്ഷിക്കാന്‍ ഉപയോഗിക്കുന്നു.
കടുവ, ഇന്ത്യ

ബംഗാള്‍ കടുവകള്‍ ഇന്ത്യയിലെ പല ഭാഗത്തുള്ള പാര്‍ക്കുകളിലും നിങ്ങള്‍ക്ക് കാണാം. കടുവകളെ സംരക്ഷിക്കുന്നതില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുന്നില്‍ നില്‍ക്കുന്നത് മഹാരാഷ്ട്രയിലെ തഡോബ അന്ധാരി ടൈഗര്‍ റിസേര്‍വ്വാണ്.

സ്റ്റെപ്പ്‌സ് ട്രാവല്‍ (steppestravel.com) തഡോബ, പെന്‍ജ്, കാന്‍ഹ എന്നിവിടങ്ങളില്‍ 14 ദിവസത്തെ ടൈഗര്‍ സഫാരി നടത്തുന്നുണ്ട്. 3,20,000 രൂപയാണ് ഒരാള്‍ക്കുള്ള ചിലവ്.

മൗണ്ടന്‍ ഗൊറില്ല, ഉഗാണ്ട

ഉഗാണ്ട, റുവാണ്ട, കോംഗോ എന്നിവിടങ്ങളില്‍ മൗണ്ടന്‍ ഗൊറില്ലകളെ ധാരാളമായി കാണാറുണ്ട്. വേട്ടക്കാരാലും, ആഭ്യന്തര യുദ്ധത്തെ തുടര്‍ന്നും ഗൊറില്ലകള്‍ക്ക് വംശനാശം സംഭവിച്ചു. മൗണ്ടന്‍ ഗൊറില്ലകളുടെ സംരക്ഷണത്തിനായി നിരവധി നടപടികള്‍ ചെയ്തു വരുന്നുണ്ട്. ആഫ്രിക്കയിലെ ഏറ്റവും അനുയോജ്യമായ രാജ്യമാണ് ഉഗാണ്ട.

ഉഗാണ്ടയിലെ ഒരു മണിക്കൂറത്തെ പെര്‍മിറ്റ് പ്രൈസ് 40,000 രൂപയാണ്. ഇതില്‍ ഒരു ശതമാനം മൗണ്ടന്‍ ഗൊറില്ലകളുടെ സംരക്ഷണത്തിനും മറ്റ് പദ്ധതികള്‍ക്കും ഉപയോഗിക്കുന്നു. ബ്വിന്ദിയിലെ റൈഡ് ഫോര്‍ എ വുമണ്‍ (www.ride4awoman.org)കമ്മ്യൂണിറ്റി ഹോസ്റ്റലില്‍ താമസിക്കാവുന്നതാണ്. 9600 രൂപയാണ് ഡബിള്‍ റൂമിന്റെ വാടക. കൂടുതല്‍ മെച്ചപ്പെട്ട യാത്രയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ www.imaginetravel.com-ല്‍ ബുക്ക് ചെയ്യാവുന്നതാണ്. ഒരാഴ്ചത്തെ ട്രിപ്പിന് 3,20,000 രൂപയാണ് ചിവല്.