News

സ്ത്രീ സുരക്ഷിത ഭാരതം: നയതന്ത്ര കാര്യാലയങ്ങൾക്കും വിദേശ ടൂർ ഓപ്പറേറ്റർമാർക്കും കത്തുമായി കേന്ദ്ര മന്ത്രാലയം

Image result for women tourists in india

ഇന്ത്യയിൽ സ്ത്രീകൾ ഏറ്റവും അരക്ഷിതർ എന്ന തോംസൺ റോയിട്ടേഴ്‌സ് ഫൗണ്ടേഷൻ സർവേ ഫലം തള്ളി കേന്ദ്ര ടൂറിസം മന്ത്രാലയം. സ്ത്രീ സുരക്ഷയ്ക്ക് സ്വീകരിച്ച നടപടികൾ വിശദീകരിച്ച് വിദേശങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്കും ടൂർ ഓപ്പറേറ്റർമാർക്കും കേന്ദ്ര ടൂറിസം മന്ത്രാലയം കത്തയച്ചു. കത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ വിശദീകരിച്ചു സ്ത്രീ സഞ്ചാരികൾക്കുള്ള ഭീതി അകറ്റാനും നിർദ്ദേശമുണ്ട്.

സൊമാലിയ, അഫ്‌ഗാനിസ്ഥാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിലേക്കാൾ താഴെയാണ് ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥയെന്നാണ് സർവേ അവകാശപ്പെട്ടത്.

സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ മുന്നിലാണ്. സർവേ ഫലമാകട്ടെ വസ്തുതകൾക്കും നിരക്കാത്തതും- കത്തിൽ ടൂറിസം സെക്രട്ടറി പറയുന്നു.

കേരളമടക്കം പല സംസ്ഥാനങ്ങളിലും സഞ്ചാരികളുടെ പ്രശ്നങ്ങൾ പരിശോധിക്കാൻ ടൂറിസം പൊലീസുണ്ട്. ദി ഗ്രേറ്റ് ഇന്ത്യൻ ബ്ലോഗ് എക്സ്പ്രസിനെത്തിയ വിദേശ ബ്ലോഗ് എഴുത്തുകാരിൽ മിക്കവാറും സ്ത്രീകളായിരുന്നു. അവർ ഇന്ത്യയിലെ സ്ത്രീ സുരക്ഷയെക്കുറിച്ചു വിശദമായി എഴുതിയിട്ടുണ്ടെന്നും കത്തിലുണ്ട്.