News

റോയല്‍ അറേബ്യയിലേക്ക് കാസര്‍കോട്ടെ കുട്ടികള്‍

ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ അറേബ്യ ഡെസ്റ്റിനേഷന്‍ ഇനി മഞ്ചേശ്വരത്തെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ നയിക്കും. മഞ്ചേശ്വരത്തെ ഗോവിന്ദപൈ ഗവണ്‍മെന്റ് കോളേജിലെ ടൂറിസം ആന്റ് ട്രാവല്‍ മാനേജ്‌മെന്റ് (ടി ടി എം) വിഭാഗത്തിലെ ആറു വിദ്യാര്‍ത്ഥികളെയാണ് റോയല്‍ അറേബ്യ ഡെസ്റ്റിനേഷന്‍ ക്യാമ്പസ് പ്ലേസ്‌മെന്റ് വഴി തെരഞ്ഞെടുത്തത്.


ടി ടി എം വിഭാഗത്തിലെ അജ്മല്‍ ഹുസൈന്‍, ശിവരഞ്ജിനി. കെ, ഇന്ദുലേഖ. വി, ഗണേഷ്, ശേത്വ. എസ്, സല്‍മാന്‍ ഫാരിസ്, ജസീല എന്നിവര്‍ക്കാണ് അവസരം ലഭിച്ചത്.
വിദ്യാര്‍ത്ഥികളെ ക്യാമ്പസ് അനുമോദനം നല്‍കി ആദരിക്കുന്ന ചടങ്ങ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. കെ. എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.

കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സുനില്‍ ജോണ്‍ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ വിനീഷ്. വി സി, ഡോ. എം. പി. എം സലീം, ഡോ. അനൂപ് കെ. വി, ഡോ. ശച്ചീന്ദ്രന്‍ വി, ഗണേശന്‍. വി, മൃദുല എം, ഡോ. സിന്ധു. ആര്‍. ബാബു, ഡോ. ദിലീപ്. ഡി എന്നിവര്‍ പങ്കെടുത്തു.