News

രാജമല സന്ദര്‍ശകര്‍ക്കായി തുറന്നു

കനത്ത മഴമൂലം അടച്ചിട്ടിരുന്ന രാജമല സന്ദര്‍ശകര്‍ക്കായി തുറന്നു. വരയാടുകളുടെ ആവാസ കേന്ദ്രമായ ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമലയാണ് ശക്തമായ കാറ്റും മഴയും കാരണം ഒരാഴ്ചയായി അടച്ചിരുന്നത്.


മഴ കുറഞ്ഞതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച മുതല്‍ വീണ്ടും ഉദ്യാനം തുറന്നുകൊടുത്തത്. കുണ്ടള അണക്കെട്ടില്‍ ബോട്ടിങ് പുനരാരംഭിച്ചു.

ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്കായി സോളാര്‍ ബോട്ടും പെഡല്‍ ബോട്ടും ഒരുക്കിയിട്ടുണ്ട്. പഴയ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന ഹൈഡല്‍ പാര്‍ക്കും സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു.