India

വലിച്ചെറിയാനുള്ളതല്ല കുപ്പികള്‍; മെഷീനിലിടൂ റെയില്‍വേ പണം തരും

നമ്മള്‍ വലിച്ചെറിയുന്ന കുപ്പികള്‍ പൊടിക്കാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ക്രഷര്‍ മെഷീനുകളുമായി ഇന്ത്യന്‍ റെയില്‍വേ. പദ്ധതിയുടെ ആദ്യ ഘട്ടമായി ഗുജറാത്തിലെ വഡോദരയില്‍ ബുധനാ്ച മെഷീന്‍ സ്ഥാപിച്ചു. നാലര ലക്ഷം രൂപ വിലയുള്ള മെഷീനില്‍ ഓരോ തവണ പ്ലാസ്റ്റിക് കുപ്പി നിക്ഷേപിക്കുമ്പോഴും ഇ വാലറ്റ് ആയ പേടിഎമ്മുമായി ബന്ധിപ്പിച്ചിട്ടുള്ള മൊൈബല്‍ നമ്പറിലേക്കു അഞ്ച് രൂപ ക്യാഷ്ബാക്കും ലഭിക്കും. രാജ്യം മുഴുവന്‍ പദ്ധതി വ്യാപിപ്പിക്കാനാണു റെയില്‍വേ ലക്ഷ്യമിടുന്നത്. ഈ പദ്ധതി ബെംഗളൂരുവിലും നടപ്പാക്കിയിട്ടുണ്ട്.

അഹമ്മദാബാദ്, പുണെ, മുംബൈ എന്നീ റെയില്‍വേ സ്റ്റേഷനുകളിലും അടുത്ത ഘട്ടമായി ക്രഷര്‍ മെഷീനുകള്‍ സ്ഥാപിക്കുമെന്നു റെയില്‍വേയുടെ തെക്കുപടിഞ്ഞാറന്‍ ഡിവിഷനല്‍ പ്രതിനിധി ദേശീയ മാധ്യമത്തോടു പറഞ്ഞു.

പ്ലാസ്റ്റിക് ബോട്ടിലുകളെ ചെറിയ കഷ്ണങ്ങളാക്കി മാറ്റി നിര്‍മാര്‍ജനത്തിന് അനുയോജ്യമാക്കുകയാണു മെഷീന്‍ ചെയ്യുന്നത്. രാജ്യവും ഇന്ത്യന്‍ റെയില്‍വേയും നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണു പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിര്‍മാര്‍ജനത്തിന് ആവശ്യമായ സംവിധാനങ്ങളില്ലാത്തത്. ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പാകം ചെയ്ത ഭക്ഷണം പൊതിയാനും വിതരണം ചെയ്യാനുമായി പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കാനാണു റെയില്‍വേയുടെ തീരുമാനം. ഇതേക്കുറിച്ച് കേന്ദ്ര റെയില്‍ മന്ത്രി പീയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തിരുന്നു.

2022ല്‍ പ്ലാസ്റ്റിക് മുക്തമായ രാജ്യമായി ഇന്ത്യയെ മാറ്റണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം. പദ്ധതിയുടെ വ്യാപനത്തോടെ പ്ലാസ്റ്റിക് മാലിന്യങ്ങളെ നിയന്ത്രിക്കാനാകുമെന്നാണു റെയില്‍വേയുടെ കണക്കുകൂട്ടല്‍.