News

യോഗാ ടൂറിനെ പിന്തുണച്ചു കേരള സർക്കാർ: ടൂറിസം വളർച്ചയ്ക്ക് സഹായകമെന്ന് മന്ത്രി നിയമസഭയിൽ

യോഗ അംബാസഡർ ടൂർ സംസ്ഥാന ടൂറിസത്തിന്റെ വളർച്ചയെ സഹായിക്കുമെന്ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചു. യോഗ അംബാസഡർ ടൂർ പരിപാടിയെ പിന്തുണയ്ക്കാൻ ടൂറിസം വകുപ്പ് നടപടി സ്വീകരിച്ചതായും പ്രതിഭാ ഹരി, എ എൻ ഷംസീർ, സികെ ഹരീന്ദ്രൻ, യു ആർ പ്രദീപ് എന്നിവരുടെ ചോദ്യങ്ങൾക്കു മന്ത്രി മറുപടി നൽകി.
2021ഓടെ കേരളം സന്ദർശിക്കുന്ന ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 50 ശതമാനവും വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 100 ശതമാനവും വർധനവാണ് ലക്‌ഷ്യം. ഇതിനായി  പ്രചരണ പരിപാടികൾ തുടങ്ങിക്കഴിഞ്ഞു. പുതിയ ബ്രാൻഡിംഗ് ആയ ‘കം ഔട്ട് ആൻഡ് പ്ളേ’  പ്രചാരണം തുടങ്ങിയിട്ടുണ്ട്.
കേരളത്തെ വിവാഹ/ സമ്മേളന ടൂറിസത്തിന്റെ കേന്ദ്രമായി വരും വർഷങ്ങളിൽ അവതരിപ്പിക്കും.നവ മാധ്യമങ്ങൾ വഴി ടൂറിസം പ്രചാരണം ശക്തമാക്കും.മ്യൂസിക്, കളിനറി ഫെസ്റ്റിവലുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.