Kerala

അതിവേഗ കെഎസ്ആര്‍ടിസി വണ്ടികളില്‍ ഇനി നിന്ന് യാത്ര ചെയ്യാം

കെ എസ് ആര്‍ ടി സി അതിവേഗ സര്‍വ്വീസുകളില്‍ ഇനി മുതല്‍ നിന്ന് യാത്ര ചെയ്യാം. മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്ത് ഗതാഗത വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. പൊതു ജന താല്‍പര്യം മുന്‍ നിര്‍ത്തിയാണ് തീരുമാനമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.

കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ് സര്‍വ്വീസുകളില്‍ നിലവില്‍ നിന്ന് യാത്ര ചെയ്യാനുണ്ടായിരുന്ന വിലക്കാണ് നീങ്ങിയത്. യാത്ര വിലക്കി കഴിഞ്ഞ മാര്‍ച്ചിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്.

അതിവേഗ സര്‍വ്വീസുകളി്ല്‍ നിന്ന് യാത്ര അനുവദിക്കരുതെന്നും സീറ്റുകളുടെ എണ്ണം അനുസരിച്ച് മാത്രമേ യാത്രക്കാരെ കയറ്റാവൂയെന്നുമുള്ള ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്.

എന്നാല്‍ ചട്ടം ഭേദഗതി ചെയ്യാവുന്നതാണെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് മോട്ടോര്‍ വാഹന ചട്ടം 2, 267 എന്നിവയാണ് ഭേദഗതി ചെയ്തിരിക്കുന്നത്.

ഇതോടെ സൂപ്പര്‍ എക്‌സ് പ്രസ് , സൂപ്പര്‍ ഫാസ്റ്റ് സര്‍വ്വീസുകളിലെ വിലക്കാണ് നീങ്ങുന്നത്.പൊതു ജനതാല്‍പര്യാര്‍ത്ഥമാണ് ചട്ടം ഭേദഗതി ചെയ്‌തെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു . അതി വേഗ സര്‍വ്വീസുകളില്‍ നിലവില്‍ നിന്ന് യാത്ര ചെയ്യുന്നതിനുള്ള വിലക്ക് കെ എസ് ആര്‍ ടി്‌സിക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയിരുന്നു.