തകര്‍പ്പന്‍ മണ്‍സൂണ്‍ ഓഫറുമായി ഗോ എയര്‍
ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍സില്‍ ഒന്നായ ഗോഎയര്‍ കാലവര്‍ഷ യാത്ര നിരക്കുകള്‍ പ്രഖ്യാപിച്ചു. 1299 രൂപയില്‍ തുടങ്ങുന്ന നിരക്കുകളാണ് ഗോ എയര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂണ്‍ 24 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ ഗോ എയറിന്റെ ഉപഭോക്താക്കള്‍ക്ക് ഈ നിരക്കുകള്‍ ലഭ്യമാകും. ജൂണ്‍ 5 അര്‍ദ്ധരാത്രി മുതല്‍ ജൂണ്‍ 7 അര്‍ദ്ധരാത്രി വരെയാണ് ബുക്കിങ്ങ് കാലവധി.
ഈ ഓഫറിന്റെ കീഴില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ മടക്കി നല്കാത്തവയാണ്. ആദ്യം ബുക്ക് ചെയ്യുന്ന അടിസ്ഥാനത്തിലാണ് സീറ്റുകള്‍ ലഭ്യമാകുന്നത്. ഗ്രൂപ്പ് ബുക്കിങ്ങുകള്‍ക്ക് ഈ ഓഫര്‍ ബാധകമല്ല. റൂട്ട്, ഫ്‌ലൈറ്റ്, സമയം, ദിവസം എന്നിവയുടെ അടിസ്ഥാനത്തില്‍ നിരക്കുകളില്‍ മാറ്റം വരുന്നതാണ്. www.Goair.in എന്ന വെബ്‌സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.