Tech

ജിയോയെ കടത്തി വെട്ടാന്‍ എയര്‍ടെല്‍: പ്രതിദിന ഡേറ്റ ഇരട്ടിയാക്കി പുതിയ പ്ലാന്‍

രാജ്യത്തെ ടെലികോം വിപണി കടുത്ത മത്സരങ്ങള്‍ക്കാണ് വേദിയായി കൊണ്ടിരിക്കുന്നത്. ദിനംപ്രതിയാണ് ടെലികോം കമ്പനികള്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്നത്. അതിനാല്‍ തന്നെ ചെറിയ ഓഫറുകളൊന്നും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പോന്നതല്ലാതായി മാറിയിരിക്കുന്നു.

അതിനാല്‍ തന്നെ സമീപകാലത്തായി വമ്പന്‍ ഓഫറുകളാണ് കമ്പനികള്‍ പ്രഖ്യാപിക്കുന്നത്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു മികച്ച ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ടെല്‍. ഡേറ്റയിലാണ് എയര്‍െടലിന്റെ ഓഫര്‍ വിസ്മയം.

399 രൂപയുടെ പ്ലാനില്‍ പ്രതിദിന ഡേറ്റയില്‍ ഒരു ജിബി ഡേറ്റ അധികം അനുവദിച്ചിരിക്കുകയാണ് എയര്‍ടെല്‍. ഇപ്പോള്‍ ഈ പ്ലാനില്‍ പ്രതിദിനം 2.4 ജിബി ഡേറ്റ ഉപയോഗിക്കാം. നേരത്തെയിത് 1.4 ജിബിയായിരുന്നു.

ഈ ഓഫര്‍ പ്രകാരം കേവലം 1.97 രൂപയാണ് ഒരു ജിബി ഡേറ്റയ്ക്ക് ഉപഭോക്താവിന് ചെലവ് വരിക. എന്നാല്‍ ഈ പ്ലാന്‍ തിരഞ്ഞടുത്ത കുറച്ചു പേര്‍ക്ക് മാത്രമാണ് നല്‍കുന്നത്.

399 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോള്‍, ദിവസം 100 എസ്എംഎസ് എന്നിവയും ലഭിക്കും. അതേസമയം, 399 രൂപ പ്ലാനിന്റെ കാലാവധി ചിലര്‍ക്ക് 70 ദിവസവും മറ്റുചിലര്‍ക്ക് 84 ദിവസവുമാണ്. ജിയോയ്ക്കും 399 രൂപയുടെ പ്ലാനില്‍ 1.5 ജിബിയുടെ ഓഫര്‍ നിലവിലുണ്ട്.