News

പിണറായി സർക്കാരിൻറെ രണ്ടു വർഷം: ടൂറിസം രംഗത്തെ വാഗ്ദാനങ്ങളും നിറവേറ്റിയതും

പിണറായി വിജയൻ സർക്കാർ അധികാരത്തിൽ രണ്ടു വർഷം പൂർത്തീകരിച്ചു. ടൂറിസം മേഖലയിൽ ഈ സർക്കാർ എന്തൊക്കെ ചെയ്തു? അധികാരത്തിലേറും മുൻപ് ഇടതുമുന്നണി നൽകിയ വാഗ്ദാനങ്ങളും ഇതുവരെ നടപ്പാക്കിയവയും. സംസ്ഥാന സർക്കാർ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ടിൽ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇതാ…

വാഗ്ദാനം : കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് 2014- 16 കാലത്ത് ഗണ്യമായി മന്ദീഭവിച്ചിട്ടുണ്ട്. ഇതിനുള്ള കാരണങ്ങൾ കണ്ടെത്തി പരിഹരിച്ച് അഞ്ചുവർഷത്തിനുള്ളിൽ കേരളത്തിലേക്കുള്ള വിദേശടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കും. വിദേശടൂറിസ്റ്റുകളുടെ എണ്ണം 12 ലക്ഷത്തിൽനിന്ന് (2016) 24 ലക്ഷമായി അഞ്ചു വർഷംകൊണ്ട് (2021) ഉയർത്തും. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 1.3 കോടിയിൽനിന്ന് രണ്ടുകോടിയായി ഉയർത്തും.

നടപടി :  കേരളത്തിലെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ എത്തുന്ന വിദേശീയരും തദ്ദേശീയരുമായ ടൂറിസ്റ്റുകൾക്ക് വേണ്ട അടിസ്ഥാനസൗകര്യവികസനത്തിന് ആരംഭിച്ചിട്ടുള്ള പദ്ധതിയാണ് ഗ്രീൻ കാർപ്പറ്റ് പദ്ധതി. വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ മേളകൾ, റോഡ് ഷോകൾ,നവമാദ്ധ്യമപ്രചാരണം എന്നിയും സംഘടിപ്പിച്ചതിലൂടെ വിദേശടൂറിസ്റ്റുകളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായിട്ടുണ്ട്. ടൂറിസ്റ്റുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കാനുള്ള തീരുമാനം ടൂറിസം മേഖലയെ ശക്തിപ്പെടുത്താൻ സഹായിക്കും.

വാഗ്ദാനം :  ആഗോള വാർഷിക ലിറ്റററി ഫെസ്റ്റിവെൽ, സംഗീതോത്സവം, തിയേറ്റർ ഫെസ്റ്റിവൽ, നാടകോത്സവം എന്നിവ കേരളത്തിൽ സംഘടിപ്പിക്കും.

നടപടി  : ആഗോള വാർഷിക ലിറ്റററി ഫെസ്റ്റിവൽ, സംഗീതോത്സവം, തീയറ്റർ ഫെസ്റ്റിവൽ, നാടകോത്സവം പോലുള്ളവ സംസ്ഥാനത്ത് സംഘടിപ്പിച്ചുവരുന്നുണ്ട്.

വാഗ്ദാനം : കേരളത്തിലെ പ്രധാനപ്പെട്ട പൂരങ്ങളുടെയും ഉത്സവങ്ങളുടെയും വാർഷികകലൻഡർ തയ്യാറാക്കും. ഈ കലൻഡറിൽ സ്ഥാനം പിടിക്കണമെങ്കിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ രൂപപ്പെടുത്തും.

നടപടി  :2017 ഡിസംബർ വരെ കേരളത്തിൽ നടക്കുന്ന പ്രധാനപ്പെട്ട പൂരങ്ങളുടെയും ഉത്സവങ്ങളുടെയും വിശദാംശം കേരള ടൂറിസത്തിന്റെ ഔദ്യോഗികവെബ്സൈറ്റായ www.keralatourism.org-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട പൂരങ്ങളുടെയും ഉത്സവങ്ങളുടെയും വാർഷികകലൻഡർ തയ്യാറാക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു.

വാഗ്ദാനം:  കേരളത്തിലെ അനുഷ്ഠാനകലകളിൽ പ്രാവീണ്യം നേടിയിട്ടുള്ള കലാകാരർക്ക് അക്രെഡിറ്റേഷൻ നല്കുകയും അവ സംബന്ധിച്ച വിവരങ്ങൾ ഇന്റര്‍നെറ്റിൽ ലഭ്യമാക്കുകയും ചെയ്യും. ക്രാഫ്റ്റ് വില്ലേജുകളിൽ ടൂറിസ്റ്റുകളുടെ ഓർഡർ പ്രകാരം ഉല്പന്നങ്ങൾ ലഭ്യമാക്കുന്ന സംവിധാനമുണ്ടാക്കും.

നടപടി  : കേരളത്തിലെ അനുഷ്ഠാനകലകളിൽ പ്രാവീണ്യം നേടിയിട്ടുള്ള കലാകാർക്ക് അക്രിഡിറ്റേഷൻ നൽകുന്നതിനുള്ള നടപടി കേരള ഫോക്‌ലോർ അക്കാഡമിയുടെ നേതൃത്വത്തിൽ സ്വീകരിച്ചുവരുന്നുണ്ട്. ടൂറിസ്റ്റുകളുടെ ഓർഡർ പ്രകാരം ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന സംവിധാനം ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽഏർപ്പെടുത്തുന്ന നടപടി പരിശോധിക്കും.

വാഗ്ദാനം: മുസിരിസ്, തലശേരി പൈതൃകപദ്ധതികളുടെ തുടർച്ചയായി കേരളത്തിലെ പുരാതന തുറമുഖകേന്ദ്രങ്ങളെയും സുഗന്ധദ്രവ്യങ്ങളുടെ കൃഷികേന്ദ്രങ്ങളായ കാലടി, ആനക്കര തുടങ്ങിയ ഉത്പാദനമേഖലകളെയും പശ്ചിമേഷ്യയിലെയും യൂറോപ്പിലെയും തുറമുഖങ്ങളുമായി ബന്ധപ്പെടുത്തി സിൽക്ക് റൂട്ടിന്റെ മാതൃകയിൽ സ്പൈസസ് റൂട്ട് ആവിഷ്കരിക്കും.

നടപടി  : സ്പൈസ് റൂട്ട് പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾതുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൾനറി ഫെസ്റ്റിവൽ കൊച്ചിയിൽ നടത്തി .തുടർപ്രവർത്തനങ്ങൾ നടന്നുവരുന്നു. കൂടാതെ ആലപ്പുഴ കേന്ദ്രമാക്കി ഒരു പൈതൃകസംരക്ഷണപദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതു വിപുലപ്പെടുത്താനുള്ള നടപടികളും സ്വീകരിക്കും. തലശ്ശേരിപൈതൃകനഗരപദ്ധതിക്ക് പുത്തൻ ഉണര്‍‍വ്വു നല്കാൻ കഴിഞ്ഞിട്ടുണ്ട്.

വാഗ്ദാനം:  നവംബർ മുതൽ മാർച്ച് പകുതിവരെ വിദേശസഞ്ചാരികളിലൂടെ ടൂറിസം സീസൺ വ്യാപിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഏപ്രിൽ – ഒക്ടോബർ കാലയളവും സമ്പൂർണ്ണ ടൂറിസം സീസൺ എന്ന നിലവാരത്തിലേ ക്ക് ഉയർത്തും. ഇതിനായി മൺസൂൺ ടൂറിസത്തിന്റെ സാദ്ധ്യത പ്രയോജനപ്പെടുത്തും .

നടപടി : ഏപ്രിൽ – ഒക്ടോബർ കാലയളവു ടൂറിസം സീസണായി ഉയർത്തുവാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ കാലയളവ് ലക്ഷ്യമിട്ട് ലീൻ സീസൺ പ്രൊമോഷൻ ക്യാമ്പയിൻ എന്ന പേരിൽ  പ്രചാരണപരിപാടി സംഘടിപ്പിച്ചുവരുന്നു. മൺസൂൺ ടൂറിസത്തിന്റെ സാദ്ധ്യതകൾക്കു പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ പ്രചാരണപരിപാടികൾ നടപ്പാക്കിയിട്ടുള്ളത്.

വാഗ്ദാനം :  അന്തർദ്ദേശീയ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽനിന്നു കേരളത്തിലേക്കു നേരിട്ടുള്ള വിമാനസർവ്വീസ് ആരംഭിക്കാൻ പരിശ്രമിക്കും. ടൂറിസ്റ്റു കപ്പലുകളെയും ആകർഷിക്കാൻ ശ്രമിക്കും. വിമാനത്താവളങ്ങളിൽനിന്നു ടൂറിസം കേന്ദ്രങ്ങളിലേക്കു ഗുണനിലവാരമുള്ള യാത്രാസൗകര്യം ഉറപ്പുവരുത്തും.

നടപടി : നിലവിൽ ചാർട്ടർ വിമാനങ്ങളും ആഡംബരക്കപ്പൽട്ടൂറിസവും (Cruise Tourism) കൈകാര്യം ചെയ്യുന്ന സ്വകാര്യ ടൂർ ഓപ്പറേറ്റർമാർക്ക് എല്ലാവിധ പ്രോത്സാഹനവും നൽകിവരുന്നു. റഷ്യയിൽനിന്നു ചാർട്ടർ വിമാനങ്ങൾ കേരളത്തിലേക്ക് എത്തിക്കാൻ ഒരു സ്വകാര്യ ടൂർ ഓപ്പറേറ്ററുമായി പ്രാഥമികധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. വിമാനത്താവളങ്ങളിൽനിന്നു വിവിധ
കേന്ദ്രങ്ങളിലേക്കു ഗുണനിലവാരമുള്ള യാത്രാസൗകര്യങ്ങൾ വിവിധ സേവനദാതാക്കൾ നൽകിവരുന്നുണ്ട്.

വാഗ്ദാനം :  ടൂറിസ്റ്റുകേന്ദ്രങ്ങളിൽ അടിസ്ഥാനസൗകര്യങ്ങളായ റോഡ്, കുടിവെളളം, പൊതു ടോയ്ലറ്റുകൾ, മാലിന്യസംസ്ക്കരണസൗകര്യങ്ങൾ, കേബിൾ, ഇന്റർനെറ്റ് കണക്ടിവിറ്റി, സുരക്ഷിതവൈദ്യുതി തുടങ്ങിയവ ഉറപ്പുവരുത്താൻ ഓരോകേന്ദ്രത്തിനും പശ്ചാത്തല സൗകര്യ മാസ്റ്റർ പ്ലാൻ ഉണ്ടാക്കും. ഇവ മൂന്നുവർഷം കൊണ്ടു പൂർത്തീകരിക്കാൻ തദ്ദേശഭരണസ്ഥാപനങ്ങളും ഡിപ്പാർട്ടുമെന്റുകളും ഏജൻസികളും തമ്മിലുള്ള ഏകോപനം ഉറപ്പുവരുത്തും. മൂന്നാർ-ആലപ്പുഴ ടൂറിസം ഹൈവേ പോലുള്ള പദ്ധതികൾ നടപ്പിലാ
ക്കാനുള്ള നടപടികൾ സ്വീകരിക്കും.

നടപടി : ടൂറിസ്റ്റുകേന്ദ്രങ്ങളിൽ അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്താനായി ഗ്രീൻ കാർപ്പറ്റ് എന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളുടെമേൽനോട്ടച്ചുമതലകൾക്കായി ഡി.എം.സി.കൾ നിലവിലുണ്ട്. ഫോർട്ട് കൊച്ചി, കോവളം – പൂവാർ കോറിഡോർ, കുമരകം, തേക്കടി, അഷ്ടമുടി, തിരുവനന്തപുരം ഗോൾഡൻ വാലി, കക്കയം – പെരുവണ്ണാമൂഴി, കാലടി – മലയാറ്റൂർ – അതിരപ്പള്ളി, നിലമ്പൂർ ടൂറിസം കേന്ദ്രങ്ങളുടെ മാസ്റ്റർ പ്ലാനുകൾ വിവിധ ഘട്ടങ്ങളിൽ
പൂർത്തിയാക്കിവരുന്നു.

വാഗ്ദാനം: ഹൗസ്ബോട്ടുകൾ, ഗ്രീൻ ഹൗസുകൾ, ആയൂർവ്വേദ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സ്റ്റാർ ഹോട്ടൽ റൂമുകൾ തുടങ്ങിയവയെല്ലാം ഓരോ ടൂറിസം കേന്ദ്രത്തിലേക്കുമുള്ള ടൂറിസ്റ്റുകളുടെ വരവു വിലയിരുത്തി അതിനായുള്ള സൗകര്യം സൃഷ്ടിക്കും.

നടപടി  : കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് മെച്ചപ്പെട്ടതും സുരക്ഷിതവുമായ സേവനം ഉറപ്പുവരുത്താനായി ഹോംസ്റ്റേകൾക്കും ആയുർവേദകേന്ദ്രങ്ങൾക്കും വിനോദസഞ്ചാരവകുപ്പ് ക്ലാസിഫിക്കേഷൻ സ്കീമുകൾ നടപ്പാക്കിവരുന്നു. ഹൗസ് ബോട്ടുകളിൽ ടൂറിസ്റ്റുകളുടെ സുരക്ഷിതത്വംഉറപ്പുവരുത്താനായി ഹൗസ് ബോട്ട് ട്രാക്കിംഗ് സിസ്റ്റം
നടപ്പിലാക്കിയിട്ടുണ്ട്. ആലപ്പുഴ മേഖല കേന്ദ്രീകരിച്ച് നാളിതുവരെ 675 ഹൗസ് ബോട്ടുകളിൽ ഈ
സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

വാഗ്ദാനം:  കുറഞ്ഞത് 2000 പേർക്ക് ഒരുമിച്ചു സന്ദർശിക്കാൻ പാകത്തിലുള്ള വാട്ടർ തീം പാർക്ക് നിർമ്മിക്കാനുള്ള നടപടികൾ സ്വീകരിക്കും.

നടപടി  : നടപടി സ്വീകരിച്ചുതുടങ്ങിയിട്ടില്ല.

വാഗ്ദാനം: പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ടൂറിസ്റ്റ്പൊലീസിനെ വിന്യസിക്കും. നീന്തലറിയാവുന്ന ടൂറിസ്റ്റ് വാർഡന്മാരെ ജലടൂറിസം കേന്ദ്രങ്ങളിൽ നിയോഗിക്കും.

നടപടി :നിലവിൽ 30 സെന്ററുകളിൽ ടൂറിസം പൊലീസിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ടൂറിസ്റ്റ് വാർഡൻമാരുടെ സേവനം സംബന്ധിച്ച് നടപടി ആയിട്ടില്ല.

വാഗ്ദാനം:  പൊതുവായ പ്രചാരണത്തോടൊപ്പം കൃത്യമായ ടാർജറ്റ് ഓഡിയൻസിനെയും ലക്ഷ്യമിട്ട് ബന്ധപ്പെട്ടരാജ്യങ്ങളിൽ വിശേഷാൽ പ്രചാരണപ്രവർത്തനങ്ങൾ സംഘടിപ്പിക്കും. അറബുരാജ്യങ്ങളിൽനിന്നുള്ള ടൂറിസം വർദ്ധന അവരുമായി കൂടുതൽ വ്യക്തിബന്ധങ്ങൾ വളർത്താനും കുടിയേറ്റത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കും.

നടപടി : കേരളത്തിന്റെ പരമ്പരാഗതവിപണികളിലെ വിപുലമായ പ്രചാരണപ്രവർത്തനങ്ങളോടൊപ്പം, കേരളത്തിലേക്കു കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയും എന്നു കണക്കാക്കുന്ന രാജ്യങ്ങളിൽ പ്രത്യേക പ്രചാരണപ്രവർത്തനങ്ങൾക്കു വകുപ്പ് തുടക്കം കുറിച്ചു കഴിഞ്ഞു. യു.എസ്സ്.എ., ചൈന, ശ്രീലങ്ക, മലേഷ്യ ,ജപ്പാൻ, സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ എന്നിവ കൂടാതെ റഷ്യ, പോളണ്ട്, ന്യൂസിലൻഡ് എന്നീ യൂറോപ്യൻ രാജ്യങ്ങളിലും പ്രത്യേക പ്രചാരണകാമ്പയിനുകൾ നടത്തുകയും ബിസിനസ് മീറ്റുകൾ
സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

വാഗ്ദാനം: കേരള ടൂറിസം മാർട്ട് ലോകത്തെ ഏറ്റവും പധാനപ്പെട്ട ടൂറിസ്റ്റു ബിസിനസ് മീറ്റായി വികസിപ്പിക്കാനുള്ള ധനസഹായം സർക്കാർ നല്കും.

നടപടി : 2016ൽ കൊച്ചിയിൽ സംഘടിപ്പിക്കപ്പെട്ട കേരള ട്രാവൽമാർട്ടിന് ടൂറിസം വകുപ്പ് രണ്ടുകോടി രൂപ സാമ്പത്തികസഹായം അനുവദിച്ചിരുന്നു. 2018 കേരള ട്രാവൽമാർട്ടിനും ഉചിതമായ സാമ്പത്തികസഹായം അനുവദിക്കും.

വാഗ്ദാനം :  അന്താരാഷ്ട്ര ടൂറിസം മേളകളിൽ നമ്മുടെ സാന്നിദ്ധ്യം ഇനിയും ഉയർത്തണം.

നടപടി : മുൻ വർഷങ്ങളിലേതിനെക്കാൾ കൂടുതൽ ടൂറിസം മേളകളിൽ കേരള ടൂറിസം ഇക്കൊല്ലം മുതൽ പങ്കെടുക്കുന്നുണ്ട്. ഇക്കൊല്ലം 12 പ്രധാന അന്താരാഷ്ട്ര ടൂറിസം മേളകളിലാണു വകുപ്പു പങ്കെടുക്കുന്നത്. കൂടാതെ 22 ലോകനഗരങ്ങളിൽ ബിസിനസ് മീറ്റുകളും സംഘടിപ്പിക്കുന്നുണ്ട്.

വാഗ്ദാനം : ഇത്തരം മേളകളിൽ പങ്കെടുക്കാൻ സ്വകാര്യമേഖലയ്ക്ക് ഉചിതമായ പ്രോത്സാഹനസഹായം നല്കും.

നടപടി :കേരള ടൂറിസം സംഘടിപ്പിക്കുന്നതും പങ്കെടുക്കുന്നതുമായ എല്ലാ മേളകളിലും സ്വകാര്യമേഖലയുടെ സജീവമായ പങ്കാളിത്തം ഉറപ്പാക്കാറുണ്ട്.

വാഗ്ദാനം:  ടൂറിസം മേഖലയെ ബാധിക്കുന്ന നികുതികൾ പുനഃപരിശോധനയ്ക്കു വിധേയമാക്കും. ചരക്കു-സേവനനികുതി വരുന്നതോടെ ലക്ഷ്വറി ടാക്സ് ഇല്ലാതാകും.

നടപടി  :നടപടി സ്വീകരിച്ചിട്ടില്ല.

വാഗ്ദാനം: ടൂറിസത്തിനുള്ള സർക്കാർ ബജറ്റുവിഹിതം ഗണ്യമായി ഉയർത്തും.

നടപടി  : ഉയർത്തിയിട്ടുണ്ട്.
വാഗ്ദാനം:  ടൂറിസം മേഖലയുടെ തൊഴിൽസാദ്ധ്യതകൾ പരിഗണിച്ച് ഈ മേഖലയിൽനിന്നു സമാഹരിക്കുന്ന വിഭവങ്ങളുടെ നിശ്ചിതശതമാനം ഈ മേഖലയുടെതന്നെ വികസനത്തിനായി മുതൽമുടക്കും.

 നടപടി : ഉയർത്തിയിട്ടുണ്ട്.

വാഗ്ദാനം: കെ.ടി.ഡി.സി. സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യക്ഷ വികസനയേജൻസിയാണ്. കെ.ടി.ഡി.സി.ക്ക് ആദ്യം വേണ്ടത് പ്രൊഫഷണൽബോർഡും മാനേജ്മെന്റുമാണ്. കെ.ടി.ഡി.സി.യുടെ പ്രവർത്തനത്തെ സമൂലമായി പരിഷ്കരിക്കും.

നടപടി : കെ.ടി.ഡി.സി. യുടെ പ്രവർത്തനം പ്രൊഫഷണലൈസ് ചെയ്യാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
വാഗ്ദാനം : കേരളത്തിലെ ടൂറിസത്തിനു പ്രതിവർഷം ഒരുലക്ഷംപേരെങ്കിലും പുതുതായി ടൂറിസവുമായി ബന്ധപ്പെട്ട മേഖലകളിൽ ആവശ്യമുണ്ട്. എന്നാൽപരിശീലനം ലഭിക്കുന്നത് ഏതാണ്ട് 15,000 പേർക്കാണ്. നിലവിലെ വളർച്ചയുടെ തോത് അനുസരിച്ച് ഓരോ വർഷവും അധികമാനവവിഭവശേഷി ടൂറിസം രംഗത്തുനമുക്ക് ആവശ്യമാണ്. നിലവിലുള്ള KITTS,KIHMS, IHMCT എന്നീ സ്ഥാപനങ്ങളിലെ കുട്ടികളുടെ എണ്ണവും പരിശീലനശേഷിയും ഉയർത്തും. സ്വാശ്രയപരിശീലനസ്ഥാപനങ്ങളും ഈ മേഖലയിൽ വരുന്നുണ്ട്. കരിക്കുലവും പരിശീലനവും പരിശോധിക്കാനും റേറ്റിങ് നടത്താനും പ്രത്യേക സംവിധാനം ഉണ്ടാക്കും.

നടപടി  : നടപടി സ്വീകരിച്ചുവരുന്നു.
വാഗ്ദാനം:  ടൂറിസ്റ്റ് ഗൈഡുകളുടെ പരിശീലനത്തിനു പ്രത്യേക ഊന്നൽ നല്കും. പൊതു ആര്‍ട്ട്സ് ആൻഡ് സയന്‍സ് കോളജുകളിലും ടൂറിസവുമായി ബന്ധപ്പെട്ടുള്ള കോഴ്സുകൾ ആരംഭിക്കും.

നടപടി  : ജില്ലാ ത ലത്തിലും സ ംസ്ഥാന ത ലത്തിലുംപ്രവർത്തിക്കാൻ ടൂറിസ്റ്റ് ഗൈഡുകൾക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവൽ ആൻഡ് ടൂറിസം സ്റ്റഡീസ് (കിറ്റ്സ്) കോഴ്സുകൾ നടത്തി ലൈസൻസ് അനുവദിച്ചുവരുന്നു.

വാഗ്ദാനം:  ഉത്തരവാദിത്തടൂറിസം നയം തുടരും. കേരളത്തിലെ ടൂറിസം‌കേന്ദ്രങ്ങളുടെയെല്ലാം കാരിയിങ് കപ്പാസിറ്റി പഠനം അടിയന്തരമായി നടത്തും.

നടപടി  : ഉത്തരവാദിത്തടൂറിസം മിഷൻ രൂപവത്ക്കരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കാരിയിംഗ് കപ്പാസിറ്റിപഠനം നടത്തും.

വാഗ്ദാനം:  ടൂറിസം‌മേഖലകളിലെ തദ്ദേശഭരണസ്ഥാപനങ്ങളുടെ ജനപ്രതിനിധികൾക്ക് ടൂറിസം വികസനത്തിനു സബ്പ്ലാൻ തയ്യാറാക്കാൻ കേന്ദ്രീകൃതമായ പരിശീലനം നല്കും.

നടപടി  : കിറ്റ്സുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കും.

വാഗ്ദാനം:  ടൂറിസം കേന്ദ്രങ്ങൾക്ക് ഗ്രീൻ പ്രോട്ടോക്കോൾ ഉണ്ടാക്കും. ഡിസ്പോസിബിൾ സാധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കും.

നടപടി : ഇതിന്റെ ഭാഗമായി ഗ്രീൻകാർപ്പറ്റ് ഇനിഷ്യേറ്റീവ് മുഖേന എല്ലാ സെന്ററുകളിലും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ഒഴിവാക്കി, ശുദ്ധജലസംവിധാനം അടക്കമുള്ള സംഗതികൾക്കായി ഗ്രീൻ പ്രോട്ടോക്കോളിനു തുടക്കമായിട്ടുണ്ട്.

വാഗ്ദാനം:  പ്ലാസ്റ്റിക് നിരോധിക്കും. ഹൗസ് ബോട്ടുകളുടെ മാലിന്യം സംസ്ക്കരിക്കാൻ ആധുനിക പൊതുസൗകര്യകേന്ദ്രങ്ങൾ സ്ഥാപിക്കും.

നടപടി : പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറച്ചും പകരംസംവിധാനം ഏർപ്പെടുത്തിയും ബന്ധപ്പെട്ട ഏജൻസികളുടെ സഹകരണത്തോടെ പ്ലാസ്റ്റിക് നിരോധനം സാദ്ധ്യമാക്കും. ഹൗസ് ബോട്ടുകളിലെ മാലിന്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബയോ ടോയ്‌ലറ്റ് സംവിധാനം ഏർപ്പെടുത്തുന്നത് കർശനമാക്കും. കൂടാതെ നിലവിൽ ആലപ്പുഴയിൽ എസ്.റ്റി.പി. ആരം
ഭിച്ചിട്ടുണ്ട്.

വാഗ്ദാനം:  തീർത്ഥാടനകേന്ദ്രങ്ങളെയും സാംസ്കാരിക പൈതൃകകേന്ദ്രങ്ങളെയും ബന്ധപ്പെടുത്തിയുള്ള പില്‍‌ഗ്രിംസ് ടൂറിസം നയം ആവിഷ്കരിക്കും.

നടപടി  :പുതിയ ടൂറിസം നയത്തിൽ പിൽഗ്രിമേജ് ടൂറിസംപ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്വദേശി ദർശൻ, പ്രസാദം പദ്ധതികളിൽ ഉൾപ്പെടുത്തി തീർത്ഥാടനസർക്യൂട്ടുകൾ വികസിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കിവരുന്നു.

വാഗ്ദാനം :കരകൗശലവ്യവസായത്തെ ടൂറിസവുമായി ബന്ധപ്പെടുത്തുന്ന ഗ്രാമീണ നഗര കരകൗശലമേള കൾ ടൂറിസത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും.

നടപടി : ഫാം ടൂറിസം പ്രോത്സാഹിപ്പിക്കാനായി ഗ്രീൻഫാം/കേരള എന്ന പദ്ധതി വിനോദസഞ്ചാരവകുപ്പ് നടപ്പാക്കിവരുന്നു. കരകൗശലമേളകൾ ടൂറിസം വകുപ്പ് നേരിട്ടുസംഘടിപ്പിക്കുന്നില്ലെങ്കിലും സർഗ്ഗാലയ ക്രാഫ്റ്റ് വില്ലേജുപോലുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

വാഗ്ദാനം : ആയുർവ്വേദടൂറിസത്തിന്റെ വികസനത്തിനായി ഈ മേഖലയിൽ കേരളത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ഒരു കൺസോർഷ്യം രൂപവത്ക്കരിച്ച് വിദേശങ്ങളിലെ ട്രാവൽ മാർട്ടുകളിലൂടെ ഫലപ്രദമായി പ്രചരിപ്പിക്കും.

നടപടി : വിദേശങ്ങളിലെ ട്രാവൽമാർട്ടുകളിൽ ഇപ്പോൾത്തന്നെആയുർവേദടൂറിസം പ്രചരിപ്പിക്കുന്നുണ്ട്. ആയുർവേദംപ്രധാന തീം ആക്കി പല ഫെയറുകളിലും കേരളം
പങ്കെടുക്കുന്നുണ്ട്.

വാഗ്ദാനം : ടൂറിസം സർക്യൂട്ട് മാപ്പിൽ, വടക്കൻ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉൾപ്പെട്ടിട്ടില്ല. അന്തർദ്ദേശീയ ടൂർ ഓപ്പറേറ്റർമാർ വടക്കൻ കേരളത്തിലേക്കു ടൂറിസ്റ്റുകളെ അയയ്ക്കുന്നില്ല. ഈ പോരായ്മ പരിഹരിക്കും.

നടപടി : വടക്കൻ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെ കൂടുതൽപ്രചരിപ്പിക്കാൻ കേരള ബ്ലോഗ് എക്സ്പ്രസ് 2017-ൽ മലബാറിനെക്കൂടി ഉൾപ്പെടുത്തി. ഇന്ത്യയിലെ പ്രമുഖ പത്രങ്ങളിലെ ജേണലിസ്റ്റുകൾ, ബ്ലോഗർമാർ, ടൂർഓപ്പറേറ്റേഴ്സ് എന്നിവർക്ക് FAM Tour നടപ്പാക്കിവരുന്നു.വടക്കൻ കേരളത്തിലെസ്ഥലങ്ങളും ആകർഷണങ്ങളും ഉൾപ്പെടുന്ന വീഡിയോ, ഡോക്യുമെന്ററി, ചിത്ര
ങ്ങൾ നിർമ്മിച്ചു പ്രചരിപ്പിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ

വാഗ്ദാനം : വിനോദസഞ്ചാരവികസനവുമായി ബന്ധപ്പെട്ട് ആനുകൂല്യങ്ങളും ഇളവുകളും നേടുന്ന ഹെറിറ്റേജ്ഹോട്ടലുകളിൽ പരമ്പരാഗതവ്യവസായോല്പന്നങ്ങൾ മിനിമം തോതിലെങ്കിലും നിർബ്ബന്ധമാക്കും.

നടപടി  : നടപടി സ്വീകരിച്ചുവരുന്നു .

 

വാഗ്ദാനം : ടൂറിസവുമായി ബന്ധപ്പെടുത്തി കരകൗശലമേഖലയിലെ ആസൂത്രിതമായ വികസനത്തിന് പരിപാടികൾ ആവിഷ്കരിക്കും. കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻസിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തും.

നടപടി : കരകൗശലമേഖലയ്ക്ക് ടൂറിസവുമായി വളരെ അടുത്ത ബന്ധമാണുള്ളത്. വിനോദസഞ്ചാരകേന്ദ്രങ്ങളിൽ വിപുലമായ വിപണനകേന്ദ്രങ്ങൾ സംഘടിപ്പിക്കാനും അർബൻ ഹാറ്റ് മാതൃകയിൽ വിപണനകേന്ദ്രങ്ങൾആരംഭിക്കാനും ശ്രമം ആരംഭിക്കേണ്ടതുണ്ട്. കരകൗശലവികസനകോർപ്പറേഷൻ, സുരഭി എന്നിവ ഇക്കാര്യത്തിൽ നടപടി എടുക്കും. ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളസർക്കാർധനസഹായം ഇതിനായി ഉപയോഗപ്പെടുത്തും. പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ക്രാഫ്റ്റ് വില്ലേജുകളും തീം പവലിയനുകളും നിർമ്മിക്കുന്നുതിനുള്ള
നടപടികൾ ഉടൻ ആരംഭിക്കും.പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കരകൗശലോല്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന കിയോസ്കുകൾ സ്ഥാപിക്കാൻഉദ്ദേശിക്കുന്നു. കൂടാതെ കരകൗശലവിപണനശാലകൾതുടങ്ങാനും ‘തീം ബേസ്ഡ്’ സുവനീർ നിർമ്മിക്കുന്ന
പദ്ധതി ഇവിടങ്ങളിൽ നടപ്പിലാക്കാനും വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് മുഖാന്തരം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (KID)-നെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഇവ വികസിപ്പിച്ച് കോർപ്പറേഷന്റെ വിപണനശൃംഖല വഴിയും ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെയും വിപണനം നടത്തും.