Tech

ട്രെന്‍ഡിങ്ങ് സെക്ഷന്‍ ഇല്ലാതെ ഫേസ്ബുക്ക്: പകരം ബ്രേക്കിങ് ന്യൂസ്

ജനപ്രിയ മാധ്യമമായ ഫേസ്ബുക്ക് ഘടനയിലും ഉള്ളടക്കത്തിലും അഴിച്ച് പണികള്‍. ഫേസ്ബുക്കിന്റെ ന്യൂസ് സെക്ഷനായ ട്രെന്‍ഡിങ് ഇനി മുതല്‍ ഉണ്ടാകില്ല എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത. അടുത്ത ആഴ്ച്ച മുതല്‍ ഫേസ്ബുക്ക ട്രെന്‍ഡിങ് സെക്ഷന്‍ പ്രവര്‍ത്തിക്കില്ലെന്നാണ് ഫേസ്ബുക്ക് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.


ട്രെന്‍ഡിങ് സെക്ഷന്‍ ഒഴിവാക്കി അതേ സ്ഥാനത്ത് പുതിയ ന്യൂസ് സെക്ഷന്‍ കൊണ്ട് വരാനും ഫേസ്ബുക്കിന് പദ്ധതിയുണ്ട്. ആളുകളെ ലോകത്തിലെ നാനാഭാഗങ്ങളിലെ വാര്‍ത്തകളുമായി ബന്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. മൂന്ന് വിഭാഗങ്ങളിട്ടാണ് ബ്രേക്കിയങ് ന്യൂസ് അവതരിപ്പിക്കുക. ബ്രേക്കിങ് ന്യൂസ്, ടുഡേ ഇന്‍, ന്യൂസ് വീഡിയോ ഇന്‍ വാച്ച് എന്നിങ്ങനെ വിഭാഗങ്ങളായി തിരിക്കും.

ടുഡേ എന്ന സെക്ഷനില്‍ ഏറ്റവും പുതിയ വാര്‍ത്തകളായിരിക്കും ഉണ്ടാവുക. അതില്‍ ഉപഭോക്താവിന്റെ പ്രാദേശിക തലത്തിലുള്ള പ്രധാനപ്പെട്ട വാര്‍ത്തകളായിരിക്കും കാണാന്‍ കഴിയുക. കൂടാതെ ലൈവ് വാര്‍ത്തകളും എക്‌സ്‌ക്ലൂസിവുകളും ഉള്‍പ്പെടുത്താന്‍ ഫേസ്ബുക്ക് ആലോചിക്കുന്നുണ്ട്.

2014ല്‍ ആയിരുന്നു ഫേസ്ബുക്ക് ഉപഭോക്തള്‍ക്കാണ് വേണ്ടി ട്രെന്‍ഡിങ് എന്ന സെക്ഷന്‍ അവതരിപ്പിക്കുന്നത്. ലോകത്തിലെ വിവിധ ഭാഗത്തുള്ള ട്രെന്‍ഡിങ് ആയ വാര്‍ത്തകളായിരുന്നു അതില്‍ വന്നിരുന്നത്. പക്ഷേ മൊത്തം ഉപഭോക്താക്കളില്‍ പതിനഞ്ച് ശതമാനം മാത്രമേ ഈ സംവിധാനം ഇപയോഗപ്പെടുത്തിയിരുന്നുള്ളു.