News

സിങ്കപ്പൂരിലെ പൂന്തോട്ടത്തില്‍ നരേന്ദ്ര മോദി വസന്തം തീര്‍ക്കും

ഇനിമുതല്‍ സിങ്കപ്പൂര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂന്തോട്ടത്തില്‍ വസന്തം തീര്‍ക്കുന്നതു കാണാം. സംഭവം ട്രോളല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്‍റെ സ്മരണയ്ക്കായി ഓർക്കിഡ് ചെടി സമർപ്പിച്ചിരിക്കുകയാണ് സിങ്കപ്പൂർ. ചെടിയുടെ പേര്– ഡെൻഡ്രോബിയം നരേന്ദ്ര മോദി.

യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ സിങ്കപ്പൂർ ബൊട്ടാണിക്കൽ ഗാർഡനിലാണ് ചെടിയുള്ളത്. 38 സെന്‍റിമീറ്റർ വരെ നീളത്തിൽ പൂവുകളുള്ള ഓർക്കിഡാണു ഡെൻഡ്രോബ്രിയം നരേന്ദ്ര മോദി. ഒരു ചെടിയിൽ 14 മുതൽ 20 വരെ പൂക്കളുണ്ടാകുമെന്ന് ചിത്രങ്ങൾ പങ്കുവച്ച് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.