Kerala

റെയില്‍വെ ട്രാക്ക് നവീകരണം; ഇന്നു മുതല്‍ 16 വരെ ട്രെയിനുകള്‍ വൈകിയോടും

കളമശേരിക്കും കറുകുറ്റിക്കും ഇടയിലെ ട്രാക്ക് നവീകരണത്തിന്റെ ഭാഗമായി ജൂണ്‍ 2 മുതല്‍ 16 വരെ ട്രെയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും .

ഗുരുവായൂര്‍ – ചെന്നൈ എക്സ്പ്രസ് രണ്ടുമണിക്കൂര്‍ വൈകിയും മാംഗളൂര്‍- തിരുവനന്തപുരം എക്സ്പ്രസ്, മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ് എന്നിവ ഒരു മണിക്കൂര്‍ വൈകിയും ഓടും.

പ്രതിവാര സര്‍വ്വീസുകളായ വെരാല്‍ -തിരുവനന്തപുരം, ബിക്കാനീര്‍-കൊച്ചുവേളി, ഭാവ് നഗര്‍-കൊച്ചുവേളി, ഗാന്ധിധാം- നാഗര്‍കോവില്‍, ഓഖ- എറണാകുളം, ഹൈദരാബാദ്- കൊച്ചുവേളി, പാട്ന- എറണാക്കുളം എന്നീ ട്രെയിനുകള്‍ അങ്കമാലി, ആലുവ സ്റ്റേഷനുകളില്‍ പിടിച്ചിടും.