News

സദ്ദാമിന്റെ ആഡംബര കപ്പല്‍ ഇനി ഒഴുകും ഹോട്ടല്‍

ഇറാഖ് മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന്റെ അത്യാഡംബര കപ്പല്‍ ബസ്ര ബ്രീസ ഇനി ഹോട്ടലാകും. 240 കോടി വില മതിപ്പുള്ള കപ്പല്‍ സദ്ദാമിന്റെ മരണശേഷം ഇറാഖി സര്‍ക്കാര്‍ ലേലത്തിന് വെച്ചിരുന്നു എന്നാല്‍ വാങ്ങാന്‍ അരും മുന്നോട്ട് വന്നില്ല.


സദ്ദാമിന്റെ പ്രതാപകാലമായിരുന്ന 1981ലാണ് കപ്പല്‍ നിര്‍മ്മിച്ചത്. അത്യാഡംബര നിര്‍മ്മിതി എന്ന് വിശേഷിപ്പിച്ചിരുന്ന കപ്പലില്‍ 82 മീറ്റര്‍ ഉയരവും 270 അടി നീളവും ഉണ്ട്. സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച ടാപ്പുകള്‍, ലക്ഷങ്ങള്‍ വിലയുള്ള പരവതാനി തുടങ്ങിയവയാണ് കപ്പലിന്റെ നിര്‍മ്മിതി.

പ്രസിഡന്‍ഷ്യല്‍ സ്യൂട്ട്, സദ്ദാമിന്റെ സ്വകാര്യ കോട്ടേജ്, ഡൈനിങ്ങ് റൂം, ബെഡ് റൂം, 17 ചെറിയ ഗസ്റ്റ് റൂമുകള്‍, ജീവനക്കാര്‍ക്ക് താമസിക്കാനായി 18 ക്യാബിനുകള്‍, ഒരു ക്ലിനിക്ക്, സ്വിമ്മിങ് പൂള്‍, ആക്രമണം നടത്താന്‍ റോക്കറ്റ് ലോഞ്ചര്‍, ഹെലിപാഡ് എന്നിങ്ങനെ അതിശയിപ്പിക്കുന്ന അത്ഭുതങ്ങളാണ് കപ്പിലിനുള്ളിലുള്ളത്.


യുദ്ധങ്ങളും ആക്രമണങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന കപ്പലായിരുന്നതിനാല്‍ ഹെലിപാഡിലേക്കും അടുത്തുള്ള അന്തര്‍വാഹിനിയിലേക്ക് രക്ഷപ്പെടാനുള്ള രഹസ്യ മാര്‍ഗങ്ങളുമുണ്ട്.

സദ്ദാമിന്റെ മരണത്തിനു ശേഷം ജോര്‍ദ്ദാന് ഈ കപ്പല്‍ കൈമാറിയിരുന്നു. എന്നാല്‍ 2010ല്‍ ജോര്‍ദ്ദാന്‍ ഇറാഖിന് തിരിച്ചു നല്‍കി. തുടര്‍ന്ന് ഇറാഖ് സര്‍ക്കാര്‍ കപ്പല്‍ പല തവണ വില്‍ക്കാന്‍ ശ്രമിച്ചിരുന്നു.