Kerala

വയലനട-നമ്പികുളം ടൂറിസം പദ്ധതിയ്ക്ക് അനുമതി

വയലട-നമ്പികുളം ടൂറിസം പദ്ധതിയ്ക്ക് പുത്തന്‍ പ്രതീക്ഷമായി 4.92 കോടിയുടെ പ്രവര്‍ത്തനാനുമതി ലഭിച്ചു. വയലടയ്ക്ക് സമീപമുള്ള തോരോട് മലയും ഏറെ പ്രകൃതി സൗന്ദര്യം നിറഞ്ഞ ഇടമാണ്.


വയലട, മണിച്ചേരി, ചുരത്തോട് പ്രദേശങ്ങളുടെ വിനോദ സഞ്ചാര സാധ്യതകളെ പൂര്‍ണമായി ഉപയോഗപ്പടുത്തുകയാണ് നിലവിലെ പദ്ധതിയുടെ ലക്ഷ്യം. പ്രാഥമിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രകൃതിയോട് ഇണങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും.

ശുചിമുറികള്‍, വിശ്രമ കേന്ദ്രങ്ങള്‍, വാച്ച് ടവര്‍, കഫെറ്റീരിയ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. നിലവില്‍ വയലട മേഖലയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഒരു വിധത്തിലുള്ള പ്രാഥമിക സൗകര്യങ്ങളും ലഭ്യമല്ല.

എല്ലാതരം കാലാവസ്ഥയിലും ഒട്ടേറെ സഞ്ചാരികള്‍ ഇവിടെ എത്തുന്നുണ്ട്. മുള്ളന്‍പാറയില്‍ നിന്നുള്ള കാഴ്ചകളും കാട്ടരുവികളും കുന്നുകളുടെ കാഴ്ചകളുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. കുന്നിന്‍ മുകളില്‍ നിന്നുള്ള റിസര്‍വോയര്‍ ദൃശ്യങ്ങള്‍ മികച്ച കാഴ്ചയാണ് ഒരുക്കുന്നത്.

വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇതോടൊപ്പം തലയാട് ചുരത്തോട് പ്രദേശവും ടൂറിസം പദ്ധതിയുടെ ഭാഗമാക്കും