News

ആധുനിക എല്‍ എച്ച് ബി കോച്ചുകളുമായി കേരള എക്‌സ്പ്രസ്

കേരളത്തില്‍ നിന്ന് ദീര്‍ഘ ദൂരം സര്‍വീസ് നടത്തുന്ന കേരള എകസ്പ്രസിന് ആധുനിക ലിങ്ക് ഹോഫ്മാന്‍ ബുഷ് കോച്ചുകള്‍ അനുവദിക്കും. ദീര്‍ഘ ദൂര സര്‍വീസ് നടത്തുന്ന ട്രെയിനുള്‍ക്ക് കൂടുതല്‍ സുരക്ഷിതമായ ജര്‍മന്‍ സാങ്കേതിക വിദ്യയിലുള്ള എല്‍ എച്ച് ബി കോച്ചുകള്‍ അനുവദിക്കണമെന്ന ഏറെക്കാലത്തെ ആവശ്യത്തിനെത്തുടര്‍ന്നാണ് നടപടി.


മൂന്ന് മാസത്തിനുള്ളില്‍ കേരളയ്ക്കുള്ള എല്‍ എച്ച ബി കോച്ചുകള്‍ ചെന്നൈ പെരുമ്പൂരിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി കൈമാറുമെന്നാണ് പ്രതീക്ഷ. ഇതു സംബന്ധിച്ചുള്ള ഉത്തരവ് റെയില്‍വേ ബോര്‍ഡില്‍ നിന്ന് ഡിവിഷന് ലഭിച്ചു.

ആറു റേക്കുകളാണു കേരളയ്ക്കുള്ളത്. ഇവ ഒന്നൊന്നായി എല്‍എച്ച്ബിയിലേക്കു മാറ്റും. ആറു റേക്കുകളിലായി 24 കോച്ച് വീതം 144 കോച്ചുകളാണു കേരള ഓടിക്കാന്‍ വേണ്ടത്.

കേരള എല്‍എച്ച്ബിയിലേക്കു മാറ്റുന്നതോടെ ആറു പുതിയ ട്രെയിനുകള്‍ക്കുള്ള കോച്ചുകള്‍ റെയില്‍വേയ്ക്കു ലഭിക്കും.