News

മൊബൈലില്‍ ട്രെയിന്‍ ടിക്കറ്റ് എടുത്ത് ചാര്‍ജ് തീര്‍ന്നാലും ടിക്കറ്റ് സുരക്ഷിതം

യുടിഎസ് ഓൺ മൊബൈൽ സംവിധാനത്തിൽ ട്രെയിന്‍ ടിക്കറ്റ് എടുത്തശേഷം മൊബൈൽ ഫോൺ ചാർജ് തീർന്നോ കേടുപറ്റിയോ പ്രവർത്തനരഹിതമായാൽ  എടുത്ത ടിക്കറ്റ് സുരക്ഷിതം തന്നെ.

ടിക്കറ്റ് പരിശോധകനോട് യാത്രക്കാരൻ തന്‍റെ മൊബൈൽ നമ്പർ പറഞ്ഞുകൊടുത്താൽ മതിയെന്നു ദക്ഷിണ റയിൽവേ ചീഫ് കമേഴ്സ്യൽ മാനേജർ (പാസഞ്ചർ, മാർക്കറ്റിങ്) ജെ വിനയൻ അറിയിച്ചു.

മൊബൈൽ നമ്പർ ഉപയോഗിച്ച് സെർച്ച് ചെയ്താൽ ആ നമ്പറിൽ ടിക്കറ്റെടുത്തിട്ടുണ്ടോയെന്നു പരിശോധിക്കാൻ ഉദ്യോഗസ്ഥർക്കു കഴിയും. അവരുടെ മൊബൈലിൽ ഇതിനുള്ള ആപ്ലിക്കേഷൻ സൗകര്യമൊരുക്കിയിട്ടുണ്ട്. പിഴ നൽകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.