Alerts

ശക്തമായ മഴക്കും തിരമാലക്കും സാധ്യത

ന്യൂ​ന​മ​ർ​ദ​ത്തെ തു​ട​ർ​ന്ന്​ സം​സ്​​ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും​ ക​ന​ത്ത​മ​ഴ തു​ട​രു​ന്നു. ഇന്നലെ ഉ​ച്ച​വ​രെ പൊ​തു​വെ തെ​ളി​ഞ്ഞ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട്​ ക​ന​ത്ത​മ​ഴ പെ​യ്​​തു. ഈ മാസം 30 വ​രെ ക​ന​ത്ത​മ​ഴ തു​ട​രു​മെ​ന്നാ​ണ്​ മു​ന്ന​റി​യി​പ്പ്. 28 വ​രെ ​വി​ഴി​ഞ്ഞം മു​ത​ൽ കാ​സ​ർ​കോ​ട്​ വ​രെ തീ​ര​ത്ത്​ വ​ൻ തി​ര​മാ​ല ഉ​ണ്ടാ​കു​മെ​ന്ന്​ ഇ​ൻ​കോ​യി​സ്​ മു​ന്ന​റി​യി​പ്പു​ ന​ൽ​കി. മൂ​ന്നു​മു​ത​ൽ മൂ​ന്ന​ര​മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല അ​ടി​ക്കും.

വ​ട​ക്ക്​-​പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ൽ കേ​ര​ള തീ​ര​ത്ത്​ ശ​ക്​​ത​മാ​യ കാ​റ്റി​നും സാ​ധ്യ​തയുണ്ട്. ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​യ​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ശ​ക്​​ത​മാ​യ കാ​റ്റും ക​ന​ത്ത​മ​ഴ​യും എ​ല്ലാ ജി​ല്ല​ക​ളി​ലും ഉ​ണ്ടാ​കു​മെ​ന്ന്​ പ്ര​വ​ച​ന​മു​ണ്ട്. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷ​വും അ​ടു​ത്ത ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക​കം കേ​ര​ള തീ​ര​ത്തെ​ത്തും.ഇന്ന് 12 സെന്‍റി മീ​റ്റ​റി​ന്​ മു​ക​ളി​ൽ മ​ഴ​യു​ണ്ടാ​കും. 29നും 30​നും ചി​ല​സ്​​ഥ​ല​ങ്ങ​ളി​ൽ ശ​ക്​​ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്ന്​ കാ​ലാ​വ​സ്​​ഥാ നി​രീ​ക്ഷ​ണ​കേ​​ന്ദ്രം അ​റിയിച്ചു.