News

അഞ്ചു ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ചിന്‍റെ എണ്ണം കുറച്ചു: പകരം തേഡ് എ സി

കേരളത്തില്‍നിന്നുള്ള രണ്ടു ട്രെയിനുകള്‍ ഉള്‍പ്പെടെ അഞ്ചു ട്രെയിനുകളില്‍ ഓരോ ഓര്‍ഡിനറി സ്ലീപ്പര്‍ കോച്ചിനുപകരം തേര്‍ഡ് എ സി കോച്ചുകള്‍ ഉള്‍പ്പെടുത്തുമെന്ന് ദക്ഷിണ റെയില്‍വേ. തിരുവനന്തപുരം-ന്യൂഡല്‍ഹി എക്‌സ്​പ്രസ്, കൊച്ചുവേളി-ബിക്കാനീര്‍, എഗ്മോര്‍-നാഗര്‍കോവില്‍ എക്‌സ്​പ്രസ്, എഗ്മോര്‍-ജോധ്പുര്‍ എക്‌സ്​പ്രസ്, രാമേശ്വരം-ഓഖ എക്‌സ്​പ്രസ് തീവണ്ടികളിലാണ് എ സി കോച്ചുകള്‍ ഉള്‍പ്പെടുത്തുന്നത്.

തിരുവനന്തപുരം-ന്യൂഡല്‍ഹി എക്‌സ്​പ്രസില്‍ രണ്ട് സെക്കന്‍ഡ് എ സി കോച്ചുകള്‍, ആറ് തേഡ് എ സി കോച്ചുകള്‍, 11 ഓര്‍ഡിനറി സ്ലീപ്പര്‍ കോച്ചുകള്‍, രണ്ട് ജനറല്‍ കോച്ചുകള്‍, രണ്ട് ബ്രേക്ക്-കം- ലഗേജ് വാന്‍ എന്നിവയുണ്ടായിരിക്കും. കൊച്ചുവേളി -ബിക്കാനീര്‍ എക്‌സ്​പ്രസില്‍ രണ്ട് സെക്കന്‍ഡ് എ സി കോച്ചുകള്‍, മൂന്ന് തേഡ് എ സി കോച്ചുകള്‍, 10 ഓര്‍ഡിനറി സ്ലീപ്പര്‍ കോച്ചുകള്‍, നാല് ജനറല്‍ കോച്ചുകള്‍, രണ്ട് ബ്രേക്ക്-കം- ലഗേജ് വാന്‍ എന്നിവയാണുണ്ടാവുക.