News

റമസാന്‍ സ്‌പെഷലുകളുമായി കേരള ആര്‍ടിസി

റമസാന്‍ അവധിക്കു കേരള ആര്‍ടിസി ബെംഗളൂരുവില്‍നിന്നു മൂന്നു ദിവസങ്ങളിലായി 30 സ്‌പെഷല്‍ ബസുകള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 13 മുതല്‍ 15 വരെ കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, കണ്ണൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലേക്കാണ് അധിക സര്‍വീസുകളുണ്ടാവുക.

റമസാനു ശേഷം മടങ്ങുന്നവര്‍ക്കായി 15 മുതല്‍ 17 വരെ നാട്ടില്‍നിന്നു ബെംഗളൂരുവിലേക്കും ഇത്രതന്നെ സ്‌പെഷലുകള്‍ ഉണ്ടായിരിക്കും.

തിരക്കനുസരിച്ചു വരുംദിവസങ്ങളില്‍ കൂടുതല്‍ സ്‌പെഷലുകള്‍ അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ടിക്കറ്റുകള്‍ കെഎസ്ആര്‍ടിസി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും ബുക്ക് ചെയ്യാം. ഫോണ്‍: 080-26756666 (സാറ്റ്ലൈറ്റ് ബസ് സ്റ്റാന്‍ഡ്), 9483519508 (മജസ്റ്റിക്), 080-22221755 (ശാന്തിനഗര്‍), 080-26709799 (കലാശി പാളയം), 8762689508 (പീനിയ)