Auto

വോള്‍വോ എക്‌സ് സി 40 ഇന്ത്യയില്‍ ഉടന്‍ അവതരിക്കും

വോള്‍വോയുടെ പുതിയ എസ് യു വി എക്‌സ് സി 40 ഇന്ത്യയില്‍ വിപണിയിലെത്തുന്നു. ജൂലൈയോടെ വിപണിയിലേക്ക് എസ് യു വി എത്തുമെന്നാണ് വോള്‍വോ അറിയിച്ചിരിക്കുന്നത്.

വോള്‍വോ അറിയിച്ചിരിക്കുന്നത്. വോള്‍വോയുടെ വില കുറഞ്ഞ എസ് യു വികളിലൊന്നാണ് എക്‌സ് സി 40 എക്‌സ് സി 60ക്ക് താഴെയാവും എക്‌സ് സി 40യുടെ സ്ഥാനം.

വോള്‍േവായുടെ മറ്റ് എസ്.യു.വികളുമായി താരത്മ്യം ചെയ്യുേമ്പാള്‍ വ്യത്യസ്തമായ പ്ലാറ്റ്‌ഫോമിലാണ് എക്‌സ്.സി 40യുടെ നിര്‍മാണം. എസ്.പി.എ പ്ലാറ്റ്‌ഫോമിലാണ് വോള്‍വോ മറ്റ് എസ്.യു.വികള്‍ നിര്‍മിച്ചിരുന്നത് എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി സി.എം.എ പ്ലാറ്റ്‌ഫോമിലാണ് പുതിയ എസ്.യു.വിയുടെ നിര്‍മാണം. എക്‌സ്.സി 60,90 എന്നീ മോഡലുകളില്‍ നിന്ന് വോള്‍വോ ചില ഘടകങ്ങള്‍ പുതിയ കാറിന് കടംകൊണ്ടിട്ടുണ്ട്.

ചില സൂപ്പര്‍ ഫീച്ചറുകള്‍ സ്റ്റാന്‍ഡേര്‍ഡായി കാറില്‍ നല്‍കിയിട്ടുണ്ട്. 9 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍ റൂഫ്, ഹര്‍മാന്‍ മ്യൂസിക് സിസ്റ്റം എന്നിവയാണ് സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിരിക്കുന്നത്. ആപ്പിള്‍ കാര്‍ പ്ലേ ആന്‍ഡ്രോയിഡ് ഒാേട്ടാ തുടങ്ങിയവയും കാറില്‍ നല്‍കിയിട്ടുണ്ട്.

ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കാറിന് മികച്ച നിയന്ത്രണം നല്‍കുന്നുണ്ട്. അഞ്ച് സീറ്റുള്ള എസ്.യു.വിയാണ് എക്‌സ്.സി 40. പ്രീമിയം ലെതറിലാണ് ഇന്റീരിയറിലെ ഘടകങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ത്രീസ്‌പോക് മള്‍ട്ടി ഫങ്ഷണല്‍ സ്റ്റിയറിങ് വീലാണ്.

2 ലിറ്റര്‍ 4 സിലിണ്ടന്‍ എന്‍ജിനാണ് കാറിന് നല്‍കിയിരിക്കുന്നത്. 197 ബി.എച്ച്.പിയാണ് പരമാവധി കരുത്ത്. 400 എന്‍.എം ടോര്‍ക്കും പ്രതീക്ഷിക്കാം. എട്ട്‌സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. എന്‍ജിന്‍ കരുത്ത് നാല് വീലുകളിലേക്കും എത്തും.

ഔഡി ക്യൂ 3, ബി.എം.ഡബ്‌ളിയു എക്‌സ് 1 എന്നീ മോഡലുകള്‍ക്കാവും പുതിയ എക്‌സ് 1 എന്നീ മോഡലുകള്‍ക്കാവും പുതിയ എക്‌സ്.സി 40 ഭീഷണിയുയര്‍ത്തുക.